- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുഎന്‍ രക്ഷാ സമിതിയെ നവീകരിക്കണമെന്ന ആവശ്യം ശക്തം; പിന്തുണയുമായി റഷ്യന്‍ പ്രസിഡന്റും
രണ്ടാം ലോക മഹായുദ്ധാനന്തരം സ്ഥാപിതമായ ഈ സംഘടന വികസ്വര, ഇസ്‌ലാമിക രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നില്ലെന്ന വിമര്‍ശനം ശക്തമാണ്.
മോസ്‌കോ: ഐക്യരാഷ്ട്രസഭയുടെ (യുഎന്‍) ആറു സുപ്രധാന ഘടകങ്ങളിലൊന്നാണ് യുഎന്‍ രക്ഷാ സമിതി. അന്താരാഷ്ട്ര സുരക്ഷയും സമാധാനപാലനവുമാണ് രക്ഷാ സമിതിയുടെ പ്രധാന ദൗത്യമായി പരിഗണിക്കാറുള്ളത്.
രക്ഷാ സമിതിയില്‍ 15 അംഗളാണുള്ളത്. അഞ്ചു സ്ഥിരാംഗങ്ങളും രണ്ടു വര്‍ഷത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന 10 അംഗങ്ങളുമാണ് സമിതിയിലുള്ളത്. ഇതില്‍ അഞ്ച് സ്ഥിരാംഗങ്ങളായ ചൈന, ഫ്രാന്‍സ്, റഷ്യ, ബ്രിട്ടന്‍, അമേരിക്ക എന്നിവയ്ക്ക് വീറ്റോ അധികാരമുണ്ട്. രണ്ടാം ലോക മഹായുദ്ധത്തില്‍ ജയിച്ച വന്‍ ശക്തികളാണ് ഈ രാജ്യങ്ങള്‍. ബാക്കിയുള്ള 10 അംഗങ്ങളെ ഓരോ വര്‍ഷവും, അഞ്ച് അംഗങ്ങളെ വീതം രണ്ട് വര്‍ഷത്തേക്ക് തിരെഞ്ഞെടുക്കുകയാണ് പതിവ്. യുഎന്‍ സമാധാന സേനയെ വിന്യസിക്കാനുള്ള അധികാരം രക്ഷാ സമിതിക്കാണ്്.
സ്ഥിരാംഗങ്ങള്‍
രക്ഷാ സമിതിയില്‍ അവതരിപ്പിക്കുന്ന പ്രമേയങ്ങളെ വീറ്റോ ചെയ്യാന്‍ അധികാരമുള്ള രാജ്യങ്ങളാണ് രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ ചൈന, ഫ്രാന്‍സ്, ബ്രിട്ടന്‍, റഷ്യ, അമേരിക്ക എന്നിവ. ഈ രാജ്യങ്ങളിലൊന്ന് എതിര്‍ത്ത് വോട്ട് ചെയ്യുന്ന എന്തു നടപടിയും സഭ തള്ളിക്കളയുന്നു.
വികസ്വര, ഇസ്‌ലാമിക രാജ്യങ്ങളെ അവഗണിക്കുന്നു
രണ്ടാം ലോക മഹായുദ്ധാനന്തരം സ്ഥാപിതമായ ഈ സംഘടന വികസ്വര, ഇസ്‌ലാമിക രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നില്ലെന്ന വിമര്‍ശനം ശക്തമാണ്. മാറിയ ലോകസാഹചര്യത്തില്‍ രക്ഷാസമിതിയെ അടിമുടി പരിഷ്‌ക്കരിക്കണമെന്ന ആവശം പല കോണുകളില്‍നിന്നും ഉയരുകയാണ്.
'ലോകം അഞ്ചിനേക്കാള്‍ വലുതാണ്' എന്ന മുദ്രാവാക്യമുയര്‍ത്തി തുര്‍ക്കിയും അതിന്റെ പ്രസിഡന്റ് ഉര്‍ദുഗാനുമാണ് യുഎന്‍ രക്ഷാ സമിതിയുടെ നവീകരണത്തിനു വേണ്ടി വാദിക്കുന്നവരില്‍ മുന്‍നിരയിലുള്ളത്.
രക്ഷാസമിതിയുടെ നിലവിലെ അഞ്ച് സ്ഥിരാംഗങ്ങളുടെ ഘടന ലോകത്തെ, പ്രത്യേകിച്ച് വികസ്വര, മുസ്‌ലിം രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നതല്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.
പിന്തുണയുമായി റഷ്യയും
യുഎന്‍ രക്ഷാ കൗണ്‍സിലിനെ കൂടുതല്‍ സന്തുലിതമാക്കാന്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്നാണ് ഇപ്പോള്‍ റഷ്യന്‍ പ്രസിഡന്റ് വഌദ്മീര്‍ പുടിനും അഭിപ്രായപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ച സോചിയില്‍ നടന്ന വാല്‍ഡായി ചര്‍ച്ചാ ക്ലബ്ബിന്റെ യോഗത്തില്‍ സംസാരിക്കവെയാണ് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍ 'ഈ അഭിപ്രായം ശരിയാണ്'എന്നു പുടന്‍ പറഞ്ഞത്.
ഈ സംഘടനയെ (യുഎന്‍) കൂടുതല്‍ സന്തുലിതമാക്കുന്നത് എങ്ങനെയെന്ന് നമ്മള്‍ ചിന്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ഈ അര്‍ത്ഥത്തില്‍ പ്രസിഡന്റ് ഉര്‍ദുഗാന്‍ ശരിയാണ്. ഇത് രണ്ടാം ലോക മഹായുദ്ധത്തിനുശേഷമാണ് സ്ഥാപിതമായത്. അന്ന് ഒരു നിശ്ചിത അധികാര സന്തുലിതാവസ്ഥ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് മാറുകയാണ്, ഇത് ഇതിനകം മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'ലോകം അഞ്ചിനേക്കാള്‍ വലുതാണ്' എന്ന മുദ്രാവാക്യത്തിന് കീഴില്‍ യുഎന്‍ പരിഷ്‌കരണത്തിനായുള്ള തന്റെ യജ്ഞത്തെ പൊതുസമക്ഷം കൊണ്ടുവരുന്നതില്‍ ഉര്‍ദുഗാന്‍ വിജയിച്ചു. ഈയിടെ റഷ്യയില്‍ നടന്ന തുര്‍ക്കി പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തന്റെ സ്വന്തം മുന്‍കൈയിലാണ് ഈ വിഷയം അദ്ദേഹം ഉന്നയിച്ചതെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.
'തുര്‍ക്കി നേതാവ് എന്തിനാണ് ഇതിനെക്കുറിച്ച് സംസാരിക്കുന്നതെന്ന് വ്യക്തമാണ്. പ്രത്യക്ഷത്തില്‍, തുര്‍ക്കിക്ക് രക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗത്വം ലഭിക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. പക്ഷേ ഇത് തീരുമാനിക്കേണ്ടത് തങ്ങളല്ല, റഷ്യയല്ല. ഇത് സമവായത്തിലൂടെ തീരുമാനിക്കണം-പുടിന്‍ വ്യക്തമാക്കി.
'സ്ഥിരാംഗങ്ങളുടെ വീറ്റോ അവകാശം നശിപ്പിച്ചാല്‍, അതേ ദിവസം തന്നെ യുഎന്‍ മരിക്കുമെന്നും അത് ഒരു ലീഗ് ഓഫ് നേഷന്‍സ് ആയി മാറുമെന്ന് താന്‍ ഉര്‍ദുഗാനെ ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യുഎന്‍ ഫൗണ്ടേഷനെ നശിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് പുടിന്‍ കുറിച്ചു, വീറ്റോ റൈറ്റ് 'ഇന്നത്തെ യുഎന്നിന്റെ ജീവവായു ആണെന്നും പുടിന്‍ വ്യക്തമാക്കി. എന്നിരുന്നാലും, ഓര്‍ഗനൈസേഷനെ 'കൂടുതല്‍ സന്തുലിതമാക്കേണ്ടത്' അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
RELATED STORIES
ബംഗ്ലാദേശില് നിന്നുള്ള മുസ്‌ലിം പൗരന്മാര്ക്ക് ചികില്സ...
22 Dec 2024 6:52 AM GMTഅമ്മുസജീവിന്റെ തലയോട്ടിയും വാരിയെല്ലുകളും പൊട്ടിയെന്ന്...
22 Dec 2024 6:33 AM GMTസിപിഎം പച്ചയ്ക്ക് വര്ഗീയത പറയുന്നു; നിലപാട് തിരുത്തണമെന്ന് പി കെ...
22 Dec 2024 5:50 AM GMTഹൂത്തികളെ ആക്രമിക്കാന് പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMT''രാജ്യം ആരുടെയും തന്തയുടേതല്ല'' പരാമര്ശത്തിലെ രാജ്യദ്രോഹക്കേസ്...
22 Dec 2024 4:57 AM GMTഈജിപ്തില് സ്വര്ണ നാവുള്ള മമ്മികള് കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMT