Sub Lead

കണ്ണൂര്‍ പള്ളിക്കുളത്ത് ബൈക്കും ബസ്സും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു

കണ്ണൂര്‍ പള്ളിക്കുളത്ത് ബൈക്കും ബസ്സും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു
X

കണ്ണൂര്‍: പള്ളിക്കുളത്ത് ബൈക്കും ബസ്സും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു. കമ്പില്‍ പാട്ടയം സ്വദേശിയും കാരക്കുണ്ട് എംഎം കോളജ് വിദ്യാര്‍ഥിയുമായ മുഹ്‌സിന്‍ മുഹമ്മദ്(22) ആണ് മരണപ്പെട്ടത്. കണ്ണൂരിലേക്ക് വരികയായിരുന്ന മുഹ്‌സിന്‍ സഞ്ചരിച്ച ബൈക്കും തളിപ്പറമ്പിലേക്ക് പോവുകയായിരുന്ന ബസ്സുമാണ് കൂട്ടിയിടിച്ചത്. ബൈക്കില്‍ കൂടെയുണ്ടായിരുന്ന കാട്ടാമ്പള്ളി സ്വദേശി ആദിലിനെ പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 11ഓടെയാണ് അപകടം. ഉടന്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മുഹ്‌സിന്‍ ഉച്ചയോടെ മരണപ്പെട്ടു. പാട്ടയം മുല്ലിക്കോട്ട് സൈബുവിന്റെയും പരേതനായ മുഹമ്മദിന്റെയും മകനാണ്. ഒരു സഹോദരിയുണ്ട്.

Next Story

RELATED STORIES

Share it