Sub Lead

ട്രെയിന്‍ എഞ്ചിനിലേക്ക് ചാടിയ യുവാവ് കത്തിക്കരിഞ്ഞ് മരിച്ചു (വീഡിയോ18+)

മരിച്ചയാള്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് ആര്‍പിഎഫ് സിഐ നഈം മന്‍സൂരി പറഞ്ഞു.

ട്രെയിന്‍ എഞ്ചിനിലേക്ക് ചാടിയ യുവാവ് കത്തിക്കരിഞ്ഞ് മരിച്ചു (വീഡിയോ18+)
X

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ട്രെയ്‌നിന്റെ എഞ്ചിനിലേക്ക് ചാടി യുവാവ് ആത്മഹത്യ ചെയ്തു. ഡല്‍ഹിയില്‍ നിന്ന് ഗോവയിലേക്ക് പോവുന്ന ട്രെയിനിന്റെ എഞ്ചിനിലേക്കാണ് ഉയരമുള്ള പ്രദേശത്ത് നിന്ന് യുവാവ് ചാടിയത്. ട്രെയ്‌നിന്റെ മുകളിലുള്ള വൈദ്യുത ഉപകരണത്തിലാണ് യുവാവ് വീണത്. ഇയാളെ രക്ഷിക്കാന്‍ റെയില്‍വേ പോലിസ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

പിന്നീട് വൈദ്യതിബന്ധം വിഛേദിച്ചാണ് മൃതദേഹം പുറത്തെടുത്തത്. കൂടുതല്‍ പരിശോധനകള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാള്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് ആര്‍പിഎഫ് സിഐ നഈം മന്‍സൂരി പറഞ്ഞു.

വീഡിയോ പ്രായപൂര്‍ത്തിയായവര്‍ മാത്രം സ്വന്തം ഉത്തരവാദിത്തത്തില്‍ കാണുക

Next Story

RELATED STORIES

Share it