Sub Lead

പഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ സുനില്‍ ജാഖര്‍ ബിജെപിയില്‍ ചേര്‍ന്നു

മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയെ വിമര്‍ശിച്ചതിന് സുനില്‍ ജാഖറിനെതിരെ പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതൃത്വ സ്ഥാനം രാജിവച്ചത്

പഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ സുനില്‍ ജാഖര്‍ ബിജെപിയില്‍ ചേര്‍ന്നു
X

ചണ്ഡീഗഢ്:പഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ സുനില്‍ ജാഖര്‍ ബിജെപിയില്‍ ചേര്‍ന്നു.കോണ്‍ഗ്രസ് വിട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് സുനില്‍ ജാഖര്‍ ബിജെപിയില്‍ ചേര്‍ന്നത്.ജാഖറിനെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാനും പഞ്ചാബില്‍ ചില ചുമതലകള്‍ നല്‍കാനും സാധ്യതയുണ്ടെന്നും ജാഖറിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

'ഗുഡ്‌ബൈ, ഗുഡ്‌ലക്ക് കോണ്‍ഗ്രസ്' എന്ന് പറഞ്ഞ് ഫേസ്ബുക്ക് ലൈവിലൂടെയാണ് സുനില്‍ ജാഖര്‍ പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ചത്.പാര്‍ട്ടിയെ മെച്ചപ്പെടുത്താന്‍ വിളിച്ചു ചേര്‍ത്ത ചിന്തന്‍ ശിവിര്‍ ഉദയ്പൂരില്‍ പുരോഗമിക്കവെയായിരുന്നു പുറത്തുപോക്ക്. മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയെ വിമര്‍ശിച്ചതിന് സുനില്‍ ജാഖറിനെതിരെ പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതൃത്വ സ്ഥാനം രാജിവച്ചത്.

പല സന്ദര്‍ഭങ്ങളിലും ജാഖര്‍ പാര്‍ട്ടിയോടുള്ള തന്റെ വിയോജിപ്പുകള്‍ വെളിപ്പെടുത്തിയിരുന്നു.പഞ്ചാബ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളിരൊളായ അംബിക സോണിയെ സുനില്‍ ജാഖര്‍ വിമര്‍ശിച്ചിരുന്നു.സിഖ് മതം എന്താണെന്ന് അറിയാമോ എന്ന് അംബികാ സോണിയോട് ചോദിക്കാന്‍ സോണിയ ഗാന്ധിയോട് അഭ്യര്‍ത്ഥിച്ച് കൊണ്ടുള്ള വിമര്‍ശനവുമായായിരുന്നു ജാഖര്‍ രംഗത്തെത്തിയത്.അമരീന്ദര്‍ സിങിന്റെ രാജിയെത്തുടര്‍ന്ന് പഞ്ചാബ് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിങ് ഛന്നിയെ നിയമിച്ചതിനെ അംഗീകരിക്കാത്ത ഒരാളും ജാഖര്‍ ആയിരുന്നു.പഞ്ചാബില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തോല്‍വിക്ക് കാരണം മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയാണ്. തിരഞ്ഞെടുപ്പിന് നാല് മാസം മുമ്പ് അമരീന്ദര്‍ സിങിന് പകരം ചരണ്‍ജിത് സിങ് ഛന്നിയെ നിയമിച്ചതാണ് കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണമായതെന്നും സുനില്‍ ജാഖര്‍ ചൂണ്ടിക്കാണിച്ചു.

മുതിര്‍ന്ന നേതാവ് എകെ ആന്റണി ചെയര്‍മാനായ അഞ്ചംഗ അച്ചടക്ക സമിതി സുനില്‍ ജാഖറിനെ പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്ന് മാറ്റണമെന്നും പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്നും നിര്‍ദേശിച്ചിരുന്നു. എകെ ആന്റണിയെ കൂടാതെ താരിഖ് അന്‍വര്‍, ജെ പി അഗര്‍വാള്‍, ജി പരമേശ്വരന്‍ എന്നിവരും സമിതിയിലുണ്ടായിരുന്നു.


Next Story

RELATED STORIES

Share it