Sub Lead

സുപ്രിംകോടതിക്കെതിരെ ആക്രമണം ശക്തമാക്കി സംഘപരിവാര്‍; രാജ്യത്തെ ആഭ്യന്തരയുദ്ധത്തിന് കാരണം ചീഫ് ജസ്റ്റിസെന്ന് ബിജെപി

സുപ്രിംകോടതിക്കെതിരെ ആക്രമണം ശക്തമാക്കി സംഘപരിവാര്‍; രാജ്യത്തെ ആഭ്യന്തരയുദ്ധത്തിന് കാരണം ചീഫ് ജസ്റ്റിസെന്ന് ബിജെപി
X

ന്യൂഡല്‍ഹി: സംസ്ഥാനസര്‍ക്കാരുകള്‍ അയക്കുന്ന ബില്ലുകളില്‍ രാഷ്ട്രപതി നിശ്ചിത സമയത്തിനുള്ളില്‍ തീരുൂമാനമെടുക്കണമെന്ന വിധിക്കും മുസ്‌ലിംകളുടെ വഖ്ഫ് സ്വത്ത് തട്ടിയെടുക്കാന്‍ കൊണ്ടുവന്ന നിയമം തല്‍ക്കാലം നടപ്പാക്കരുതെന്ന ഇടക്കാല ഉത്തരവിനും പിന്നാലെ സുപ്രിംകോടതിക്കെതിരെ വിദ്വേഷ പരാമര്‍ശങ്ങളുമായി മുതിര്‍ന്ന ബിജെപി നേതാവും എംപിയുമായ നിഷികാന്ത് ദുബെ. രാജ്യത്ത് ഇന്ന് നടന്നു കൊണ്ടിരിക്കുന്ന മതപരമായ ആഭ്യന്തര യുദ്ധങ്ങള്‍ക്കെല്ലാം ഉത്തരവാദി സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണെന്ന് നിഷികാന്ത് ദുബെ ആരോപിച്ചു.

''രാഷ്ട്രപതി നിയമിക്കുന്നവരാണ് സുപ്രിംകോടതി ജഡ്ജിമാര്‍. എങ്ങനെയാണ് അവര്‍ക്ക് രാഷ്ട്രപതിക്ക് നിര്‍ദേശം നല്‍കാനാവുക. ബില്ലുകളില്‍ രാഷ്ട്രപതി മൂന്നുമാസത്തിനുള്ളില്‍ തീരുമാനം എടുക്കണമെന്ന് എങ്ങനെയാണ് ആവശ്യപ്പെടാനാവുക.''- നിഷികാന്ത് ദുബെ ചോദിച്ചു. സുപ്രിംകോടതിക്ക് അധികാരം നല്‍കുന്ന ഭരണഘടനയുടെ 142ാം അനുഛേദം ജനാധിപത്യ ശക്തികള്‍ക്കെതിരായ ആണവമിസൈലാണെന്ന് ബിജെപി നേതാവും ഉപരാഷ്ട്രപതിയുമായ ജഗ്ദീപ് ധന്‍കര്‍ നേരത്തെ ആരോപിച്ചിരുന്നു. വഖ്ഫ് നിയമഭേദഗതിയിലെ ഇടക്കാല ഉത്തരവിന് ശേഷം സുപ്രിംകോടതിയെ 'ശരീഅത്ത് കോടതി ഓഫ് ഇന്ത്യ'യെന്നാണ് സംഘപരിവാര്‍ സൈബര്‍ ഗുണ്ടകള്‍ വിളിക്കുന്നത്.

Next Story

RELATED STORIES

Share it