Big stories

ഹിജാബ് കേസ് അടിയന്തിരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രിംകോടതി

ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ (സിജെഐ) എന്‍വി രമണയുടെ മുമ്പാകെ മുതിര്‍ന്ന അഭിഭാഷകന്‍ ദേവദത്ത് കാമത്ത് വിഷയം പരാമര്‍ശിച്ചെങ്കിലും വിഷയം സെന്‍സേഷണലൈസ് ചെയ്യരുതെന്ന് സിജെഐ ഹരജിക്കാരോട് ആവശ്യപ്പെടുകയും വിഷയം കേള്‍ക്കുന്നതിന് പ്രത്യേക തീയതി നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്യുകയായിരുന്നു.

ഹിജാബ് കേസ് അടിയന്തിരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: സംസ്ഥാനത്തെ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിക്കുന്നത് വിലക്കാനുള്ള കോളജുകളുടെ അധികാരം ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലുകള്‍ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി വ്യാഴാഴ്ച നിരസിച്ചു.സീനിയര്‍ അഭിഭാഷകന്‍ ദേവദത്ത് കാമത്ത് ഇക്കാര്യം അഭ്യര്‍ഥിച്ചെങ്കിലും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം തള്ളുകയായിരുന്നു. ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ (സിജെഐ) എന്‍വി രമണയുടെ മുമ്പാകെ മുതിര്‍ന്ന അഭിഭാഷകന്‍ ദേവദത്ത് കാമത്ത് വിഷയം പരാമര്‍ശിച്ചെങ്കിലും വിഷയം സെന്‍സേഷണലൈസ് ചെയ്യരുതെന്ന് സിജെഐ ഹരജിക്കാരോട് ആവശ്യപ്പെടുകയും വിഷയം കേള്‍ക്കുന്നതിന് പ്രത്യേക തീയതി നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്യുകയായിരുന്നു.

പരീക്ഷ അടുത്തുവരികയാണെന്നും വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷം നഷ്ടമാവുമെന്നും കാമത്ത് അറിയിച്ചു. വിദ്യാര്‍ഥികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കാത്ത അവസ്ഥയാണ് ഇപ്പോഴെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ വിഷയം സെന്‍സേഷനലൈസ് ചെയ്യരുതെന്നും പരീക്ഷയുമായി ഇതിനെ ബന്ധിപ്പിക്കേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് പ്രതികരിച്ചു.

നേരത്തെ വിഷയം മെന്‍ഷന്‍ ചെയ്തപ്പോള്‍ ഹോളി അവധിക്കു ശേഷം പരിഗണിക്കാമെന്ന് കോടതി അറിയിച്ചിരുന്നു. പരീക്ഷ അടുത്തുവരികയാണെന്നും ഇക്കാര്യം അടിയന്തരമായി പരിഗണിക്കണമെന്നും സഞ്ജയ് ഹെഗ്‌ഡെയാണ് നേരത്തെ ചീഫ് ജസ്റ്റിസ് എന്‍വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ചിനു മുന്നില്‍ അഭ്യര്‍ഥിച്ചത്.

ഹിജാബ് ധരിക്കുന്നത് ഇസ്‌ലാമിലെ അനിവാര്യ മതാചാരമല്ലെന്നു വിലയിരുത്തിയാണ് കര്‍ണാടക ഹൈക്കോടതി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് ശരിവച്ചത്. യൂണിഫോം ഉള്ള സ്ഥാപനങ്ങളില്‍ അതിനെ ചോദ്യം ചെയ്യാനാവില്ലെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. യൂണിഫോം ഏര്‍പ്പെടുത്തുന്നത് മൗലികാവകാശത്തിന്റെ ലംഘനമാണെന്നു കരുതാനാവില്ലെന്നുമായിരുന്നു കോടതിയുടെ പരാമര്‍ശം.

Next Story

RELATED STORIES

Share it