- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് ബാധിതരുടെ വീടുകളിലെ പോസ്റ്റര്‍; കേന്ദ്രത്തിന്റെ പ്രതികരണം തേടി സുപ്രിംകോടതി
ഡല്‍ഹി ഹൈക്കോടതി നിര്‍ദേശപ്രകാരം ഡല്‍ഹി സര്‍ക്കാരിന് ഈ നടപടി സ്വീകരിക്കാമെങ്കില്‍ എന്തുകൊണ്ട് രാജ്യം മുഴുവന്‍ സ്വീകരിച്ചുകൂടാ എന്ന് സുപ്രിംകോടതി ചോദിച്ചു.

ന്യൂഡല്‍ഹി: കൊവിഡ് ബാധിതരുടെ വീടുകളില്‍ പോസ്റ്ററുകള്‍ പതിക്കുന്നത് ഒഴിവാക്കാന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണമെന്ന് സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് കേന്ദ്രത്തിനോട് സുപ്രിംകോടതി നിര്‍ദേശിച്ചത്. ജസ്റ്റിസ് അശോക് ഭൂഷന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
ഡല്‍ഹി ഹൈക്കോടതി നിര്‍ദേശപ്രകാരം ഡല്‍ഹി സര്‍ക്കാരിന് ഈ നടപടി സ്വീകരിക്കാമെങ്കില്‍ എന്തുകൊണ്ട് രാജ്യം മുഴുവന്‍ സ്വീകരിച്ചുകൂടാ എന്ന് സുപ്രിംകോടതി ചോദിച്ചു. കൊവിഡ് ബാധിതരുടെ വീടുകള്‍ക്ക് മുന്നില്‍ പോസ്റ്ററുകള്‍ പതിപ്പിക്കുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14ന്റെയും 21ന്റെയും ലംഘനമാണ് എന്ന് ചൂണ്ടിക്കാണിച്ച് ഡല്‍ഹി സ്വദേശി ഖുശ് കലാര നല്‍കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം.
കൊവിഡ് 19 ബാധിതരുടെ വീടുകള്‍ക്ക് മുന്നില്‍ പോസ്റ്ററുകള്‍ പതിക്കുന്നത് ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണ് എന്ന് ഹര്‍ജിയില്‍ പറയുന്നു. കൊവിഡ് ബാധിതരുടെ വീടുകളില്‍ പോസ്റ്റര്‍ പതിക്കുന്ന നടപടി ഡല്‍ഹി ഹൈക്കോടതി നിര്‍ദേശപ്രകാരം ഡല്‍ഹി സര്‍ക്കാര്‍ നിര്‍ത്തിവച്ചിട്ടുണ്ട്. ഇത് രാജ്യമൊട്ടാകെ നടപ്പാക്കണം എന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയതെന്ന് ഹര്‍ജിക്കാരന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ചിന്‍മയി പ്രദീപ് ശര്‍മ പറഞ്ഞു.
ശാരീരിക ബുദ്ധിമുട്ടികള്‍ നേരിടുന്ന കൊവിഡ് ബാധിതരായ ആളുകള്‍ പോസ്റ്റര്‍ പതിക്കുന്നതോടെ മാനസ്സികമായ സംഘര്‍ഷത്തിലേക്കും വഴുതി വീഴുന്നതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
RELATED STORIES
ഗസയില്‍ മൂന്നു മെര്‍ക്കാവ ടാങ്കുകള്‍ തകര്‍ത്ത് ഹമാസ്
20 Jun 2025 2:05 AM GMTകണ്ണൂരില്‍ പേ വിഷബാധ സ്ഥിരീകരിച്ച കുട്ടിയുടെ നില അതീവഗുരുതരം
19 Jun 2025 4:58 PM GMTഐഎസ്എല്ലിനെ 2025-26 കലണ്ടറില്‍ നിന്ന് ഒഴിവാക്കി ഇന്ത്യന്‍ ഫുട്ബോള്‍...
19 Jun 2025 4:39 PM GMTദലിത് പഞ്ചായത്ത് പ്രസിഡന്റിനെ വേദിയില്‍ കയറ്റാതെ ബിജെപി എംഎല്‍എ...
19 Jun 2025 4:39 PM GMTസംഭല്‍ സംഘര്‍ഷം: സിയാവുര്‍ റഹ്മാന് ബര്‍ഖ് എംപിയെ പ്രതിയാക്കി...
19 Jun 2025 4:20 PM GMTഇറാന് കീഴടങ്ങണമെന്ന ട്രംപിന്റെ ആവശ്യം കോമാളിത്തരം: സയ്യിദ് അബ്ദുല്‍...
19 Jun 2025 3:53 PM GMT