- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
' മുസ്‌ലിം പള്ളിയില്‍ 'ജയ്ശ്രീരാം' മുദ്രാവാക്യം വിളിക്കുന്നത് കുറ്റകരമാണോ ?' പരിശോധിക്കാന്‍ സുപ്രിംകോടതി
ന്യൂഡല്‍ഹി: മുസ്‌ലിം പള്ളിയില്‍ കയറി ജയ്ശ്രീരാം വിളിച്ചത് തെറ്റല്ലെന്ന കര്‍ണാടക ഹൈക്കോടതി നിരീക്ഷണത്തിനെതിരേ സുപ്രിംകോടതിയില്‍ അപ്പീല്‍. ദക്ഷിണ കന്നഡയിലെ കഡബ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ പള്ളിയില്‍ അതിക്രമിച്ചു കയറി 'ജയ് ശ്രീരാം' മുദ്രാവാക്യം വിളിച്ച കീര്‍ത്തന്‍ കുമാര്‍, സച്ചിന്‍ കുമാര്‍ എന്നിവര്‍ക്കെതിരായ കേസ് റദ്ദാക്കിയ വിധിയിലാണ് കര്‍ണാടക ഹൈക്കോടതി ജഡ്ജി എം നാഗപ്രസന്ന വിവാദ നിരീക്ഷണം നടത്തിയിരുന്നത്.
ഈ വിധിയെ ചോദ്യം ചെയ്ത് പള്ളി കമ്മിറ്റി ഭാരവാഹി ഹൈദരാലിയാണ് സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ പങ്കജ് മിത്തല്‍, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ഡിസംബര്‍ 16ന് കേസ് പരിഗണിക്കും. പള്ളിയില്‍ കയറി ജയ്ശ്രീരാം വിളിക്കുന്നത് മതവികാരത്തെ വ്രണപ്പെടുത്തില്ലെന്ന ഹൈക്കോടതി നിരീക്ഷണം ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് പള്ളി കമ്മിറ്റിയുടെ അപ്പീല്‍ പറയുന്നു.
2023 സെപ്റ്റംബര്‍ 24നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. രാത്രിയില്‍ പള്ളിയില്‍ അതിക്രമിച്ചു കയറിയ സംഘം മുദ്രാവാക്യം വിളിച്ചെന്ന് ചൂണ്ടിക്കാട്ടി അടുത്ത ദിവസം രാവിലെയാണ് പരാതി നല്‍കിയത്. തുടങ്ങി മതവികാരം വ്രണപ്പെടുത്തല്‍ (ഐപിസി 295), അതിക്രമിച്ചു കയറല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരം പോലിസ് കേസെടുത്തു. ഹിന്ദുക്കളും മുസ്‌ലിംകളും സൗഹാര്‍ദ്ദത്തോടെ ജീവിക്കുന്ന പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാനാണ് പ്രതികള്‍ ശ്രമിച്ചതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് രണ്ടു പ്രതികളും ഹൈക്കോടതിയെ സമീപിച്ചത്.
മുസ്‌ലിം പള്ളി പൊതുസ്ഥലമാണെന്നും അവിടേക്കുള്ള പ്രവേശനത്തെ അതിക്രമിച്ചു കടക്കലായി കാണാനാവില്ലെന്നും പ്രതികള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. പള്ളിയില്‍ അതിക്രമിച്ചു കടക്കുന്നതും മുതവല്ലിയെ ഭീഷണിപ്പെടുത്താനും പ്രതികള്‍ക്ക് അവകാശമില്ലെന്ന് സര്‍ക്കാരും വാദിച്ചു.
പള്ളി നില്‍ക്കുന്ന പ്രദേശത്ത് മതസൗഹാര്‍ദ്ദമുണ്ടെങ്കില്‍ 'ജയ് ശ്രീരാം' വിളിക്കുന്നത് എങ്ങനെയാണ് പ്രശ്‌നമുണ്ടാക്കുകയെന്ന് കോടതി ചോദിച്ചു. മതവുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളും മതവികാരം വ്രണപ്പെടുത്തിയെന്ന വകുപ്പിന് കീഴില്‍ വരില്ലെന്ന് സുപ്രിംകോടതി നേരത്തെ വിധിച്ചിട്ടുണ്ട്. പ്രതികളുടെ പ്രവൃത്തികള്‍ പ്രദേശത്ത് ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കിയിട്ടില്ല. പ്രതികള്‍ പള്ളിയില്‍ വന്നത് മുതവല്ലി കണ്ടിട്ടു പോലുമില്ല. അതിനാല്‍ പോലിസ് റജിസ്റ്റര്‍ ചെയ്ത കേസ് നിയമപരമായി നിലനില്‍ക്കില്ലെന്നും റദ്ദാക്കുകയാണെന്നും സെപ്റ്റംബര്‍ 13ന് കോടതി വിധിച്ചു. ഈ വിധിയെയാണ് പള്ളിക്കമ്മിറ്റി അപ്പീലില്‍ ചോദ്യം ചെയ്യുന്നത്.
RELATED STORIES
ബൈക്കിന് മുകളിലേക്ക് കാട്ടാന പന കുത്തിയിട്ടു; വിദ്യാര്‍ഥിനി മരിച്ചു
14 Dec 2024 3:59 PM GMTകംപ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്യാന്‍ ഇഷ്ടമല്ല; വിരലുകള്‍ മുറിച്ച് ...
14 Dec 2024 2:55 PM GMTജോലി ലഭിക്കാത്തതിന് ലിവ് ഇന്‍ പാര്‍ട്ണര്‍ മാനസികമായി പീഡിപ്പിച്ച...
14 Dec 2024 2:31 PM GMTപഞ്ചാബില്‍ പോലിസിന് നേരെ ഗ്രനേഡ് ആക്രമണങ്ങള്‍ വര്‍ധിക്കുന്നു
14 Dec 2024 2:15 PM GMTമാരുതി നെക്സ ഷോറൂമില്‍ തീയിട്ട് മൂന്ന് കാറുകള്‍ കത്തിച്ച...
14 Dec 2024 1:37 PM GMTഇസ്രായേലി സൈന്യത്തിനെതിരേ നടത്തുന്ന ആക്രമണങ്ങളുടെ വീഡിയോ പുറത്തുവിട്ട് ...
14 Dec 2024 1:33 PM GMT