Sub Lead

'കൊവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ സജ്ജമായിരിക്കുക': കേന്ദ്രത്തോട് സുപ്രിം കോടതി

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ഡല്‍ഹിയിലെ ഓക്‌സിജന്‍ ക്ഷാമവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയാണ് സുപ്രിം കോടതിയുടെ പരാമര്‍ശം.

കൊവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ സജ്ജമായിരിക്കുക: കേന്ദ്രത്തോട് സുപ്രിം കോടതി
X

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ സജ്ജരായിരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രിം കോടതി. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ഡല്‍ഹിയിലെ ഓക്‌സിജന്‍ ക്ഷാമവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയാണ് സുപ്രിം കോടതിയുടെ പരാമര്‍ശം. ഓക്‌സിജന്‍ വിതരണത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരേയുളള ഡല്‍ഹി ഹൈക്കോടതിയുടെ നടപടികള്‍ക്കെതിരേയാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയത്. മൂന്നാം തരംഗത്തില്‍ കുട്ടികള്‍ ചിലപ്പോള്‍ ബാധിക്കപ്പെട്ടേക്കാം. കുട്ടികള്‍ക്കും വാക്‌സിനേഷന്‍ ഉറപ്പാക്കണം എന്നും സുപ്രിം കോടതി നിര്‍ദേശിച്ചു.

കൊവിഡ് നിയന്ത്രണത്തിന് കൃത്യമായ പദ്ധതി വേണമെന്നും പാളിച്ചകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ആയിരിക്കും ഉത്തരവാദിയെന്നും സുപ്രിം കോടതി പറഞ്ഞു. കൃത്യമായ പ്രതിരോധ പദ്ധതികള്‍ ഇന്ന് തൊട്ട് തന്നെ ആവിഷ്‌ക്കരിക്കുകയാണ് എങ്കില്‍ കൊവിഡ് മൂന്നാം തരംഗത്തെ മറികടക്കാന്‍ സാധിക്കുമെന്നും സുപ്രിം കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എംആര്‍ ഷാ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

എംബിബിഎസ് പൂര്‍ത്തിയാക്കി ഉപരിപഠനത്തിന് വേണ്ടി കാത്തിരിക്കുന്ന ഡോക്ടര്‍മാരുടെ സേവനം കൊവിഡ് പ്രതിരോധത്തിന് ഉപയോഗപ്പെടുത്താന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കി.

Next Story

RELATED STORIES

Share it