Sub Lead

ഫാസില്‍ വധം: കൊലപാതക സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍

അജിത്തിനെ അറസ്റ്റ് ചെയ്തതോടെ കൊലപാതകികളെ കുറിച്ച് സൂചന ലഭിക്കുമെന്നാണ് പോലിസ് കരുതുന്നത്.

ഫാസില്‍ വധം: കൊലപാതക സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
X

മംഗളൂരു: മംഗളൂരുവിലെ സൂറത്ത്കല്ലില്‍ ആര്‍എസ്എസ് സംഘം കൊലപ്പെടുത്തിയ മുഹമ്മദ് ഫാസില്‍ വധക്കേസില്‍ മുഖ്യപ്രതികളിലൊരാള്‍ അറസ്റ്റില്‍. മംഗളൂരു സ്വദേശി അജിത്ത് ഡിസൂസയാണ് അറസ്റ്റിലായത്. കൊലപാതക സംഘമെത്തിയ വാഹനം ഓടിച്ചത് ഇയാളാണെന്ന് പോലിസ് പറഞ്ഞു.

സൂറത്ത്കല്ലില്‍ നിന്ന് എട്ടുകിലോമീറ്റര്‍ അകലെനിന്നാണ് ഇയാള്‍ പിടിയിലായത്. വ്യാഴാഴ്ച രാത്രി സൂറത്കല്ലിലെ ഒരു ടെക്‌സ്‌റ്റൈല്‍ ഷോപ്പിന് പുറത്ത് നില്‍ക്കുകയായിരുന്ന ഫാസിലിനെ നാല് പേരടങ്ങുന്ന മുഖംമൂടി ധാരികളായ സംഘമാണ് വെട്ടിയും കുത്തിയും ക്രൂരമായി കൊലപ്പെടുത്തിയത്. സുഹൃമായി സംസാരിച്ചുകൊണ്ടിരുന്ന ഫാസിലിന്റെ പിന്നാലെ എത്തിയ സംഘം പിന്തുടര്‍ന്ന് ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

അജിത്തിനെ അറസ്റ്റ് ചെയ്തതോടെ കൊലപാതകികളെ കുറിച്ച് സൂചന ലഭിക്കുമെന്നാണ് പോലിസ് കരുതുന്നത്. ദക്ഷിണ കന്നഡ ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ മൂന്ന് കൊലപാതകങ്ങള്‍ നടന്ന സാഹചര്യത്തില്‍ കേരളകര്‍ണാടക അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it