Sub Lead

''നടിയെ ആക്രമിച്ച കേസില്‍ പോലിസ് കള്ളത്തെളിവുകള്‍ ഉണ്ടാക്കി'' ആര്‍ ശ്രീലേഖയ്‌ക്കെതിരെ കോടതിയലക്ഷ്യ ഹരജി നല്‍കി അതിജീവിത

നടിയെ ആക്രമിച്ച കേസില്‍ പോലിസ് കള്ളത്തെളിവുകള്‍ ഉണ്ടാക്കി ആര്‍ ശ്രീലേഖയ്‌ക്കെതിരെ കോടതിയലക്ഷ്യ ഹരജി നല്‍കി അതിജീവിത
X

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡിജിപിയും ബിജെപി അംഗവുമായ ആര്‍ ശ്രീലേഖയ്ക്ക് എതിരെ കോടതിയലക്ഷ്യ ഹരജി. കേസിന്റെ വിചാരണ നടക്കുന്ന എറണാകുളം സെഷന്‍സ് കോടതിയിലാണ് അതിജീവിത കോടതിയലക്ഷ്യ ഹരജി നല്‍കിയിരിക്കുന്നത്. കേസില്‍ പോലിസ് കള്ളത്തെളിവുകള്‍ ഉണ്ടാക്കിയെന്ന് ഹരജിയില്‍ അതിജീവിത ആരോപിക്കുന്നു.

കേസില്‍ ദിലീപ് നിരപരാധിയാണെന്നും നടനെതിരെ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നും ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീലേഖ പറഞ്ഞിരുന്നു. ഈ കേസില്‍ ദിലീപ് നിരപരാധിയാണെന്ന് തനിക്ക് ഉത്തമ ബോധ്യമുണ്ടെന്നും ഈ കേസ് തീരാന്‍ പോകുന്നില്ലെന്നും ദിലീപിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ ഉള്ളവരോട് നേരിട്ട് കാര്യം ബോധിപ്പിച്ചിരുന്നുവെന്നും ശ്രീലേഖ പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it