Sub Lead

ഇനി ഒരു അറിയിപ്പുണ്ടാവുംവരെ ഇന്ത്യ- യുഎഇ സര്‍വീസ് നിര്‍ത്തിവച്ച് എമിറേറ്റ്‌സ്

യുഎഇ പൗരന്‍മാര്‍, യുഎഇ ഗോള്‍ഡന്‍ വിസ കൈവശമുള്ളവര്‍, നയതന്ത്ര ദൗത്യങ്ങളിലെ അംഗങ്ങള്‍ എന്നിവരെ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബുക്കിങ് റദ്ദാക്കിയ യാത്രക്കാര്‍ക്ക് പ്രത്യേക ഓപ്ഷനുകളും എമിറേറ്റ്‌സ് നല്‍കിയിട്ടുണ്ട്.

ഇനി ഒരു അറിയിപ്പുണ്ടാവുംവരെ ഇന്ത്യ- യുഎഇ സര്‍വീസ് നിര്‍ത്തിവച്ച് എമിറേറ്റ്‌സ്
X

ദുബയ്: ഇന്ത്യയില്‍നിന്ന് യുഎഇയിലേക്ക് ഇനി ഒരു അറിയിപ്പുണ്ടാവുന്നതുവരെ സര്‍വീസ് നടത്തില്ലെന്ന് എമിറേറ്റ്‌സ് അറിയിച്ചു. യാത്രക്കാര്‍ക്ക് നല്‍കിയ സര്‍ക്കുലറിലാണ് എമിറേറ്റ്‌സ് ഇക്കാര്യം അറിയിച്ചത്. യാത്ര പുനരാരംഭിക്കുന്നത് സംബന്ധിച്ച് പുതിയ തിയ്യതിയും പ്രഖ്യാപിച്ചിട്ടില്ല. കൂടാതെ കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ഇന്ത്യയിലൂടെ യാത്ര ചെയ്ത യാത്രക്കാരെ മറ്റേതൊരു സ്ഥലത്തുനിന്നും യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കില്ല. കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിലാണ് എമിറേറ്റ്‌സ് യാത്രാ നിയന്ത്രണം നീട്ടിയത്.

യുഎഇ പൗരന്‍മാര്‍, യുഎഇ ഗോള്‍ഡന്‍ വിസ കൈവശമുള്ളവര്‍, നയതന്ത്ര ദൗത്യങ്ങളിലെ അംഗങ്ങള്‍ എന്നിവരെ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബുക്കിങ് റദ്ദാക്കിയ യാത്രക്കാര്‍ക്ക് പ്രത്യേക ഓപ്ഷനുകളും എമിറേറ്റ്‌സ് നല്‍കിയിട്ടുണ്ട്. ഭാവിയിലെ വിമാനത്തിനായി യാത്രക്കാര്‍ ടിക്കറ്റ് സൂക്ഷിക്കണം. അങ്ങനെയെങ്കില്‍ ഭാവിയില്‍ യാത്രക്കാര്‍ പ്രത്യേകം ഓഫിസിലേക്ക് വിളിക്കേണ്ടതില്ല. Keep your tickte ഓപ്ഷന്‍ ക്ലിക്ക് ചെയ്താല്‍ എല്ലാ വിവരങ്ങളും നിങ്ങള്‍ക്ക് ഇവിടെ ലഭിക്കും. യാത്ര ചെയ്യാന്‍ നിങ്ങള്‍ തയ്യാറാവുമ്പോള്‍ ദയവായി ബുക്കിങ് ഓഫിസുമായി ബന്ധപ്പെടുക.

നിങ്ങളുടെ വിമാനം മറ്റൊരു തിയ്യതിയിലേക്ക് വീണ്ടും ബുക്ക് ചെയ്യുകയെന്നതാണ് മറ്റൊരു ഓപ്ഷന്‍. റീ ബുക്കിങ്ങിനായി നിങ്ങളുടെ ട്രാവല്‍ ഏജന്റുമായോ ബുക്കിംഗ് ഓഫിസുമായോ ബന്ധപ്പെടുക. യാത്രാ തടസ്സം സംബന്ധിച്ച് അസൗകര്യമുണ്ടായതില്‍ എമിറേറ്റ്‌സ് ഖേദിക്കുന്നു. അപ്‌ഡേറ്റ് അറിയിപ്പുകള്‍ കൃത്യമായി ലഭിക്കുന്നതിന് Manage Your Booking വിഭാഗം സന്ദര്‍ശിച്ച് ഉപയോക്താക്കളുടെ വ്യക്തിഗത വിശദാംശങ്ങള്‍ നല്‍കിയിരിക്കുന്നത് ശരിയാണെന്ന് ഉറപ്പുവരുത്തണമെന്നും എമിറേറ്റ്‌സ് അഭ്യര്‍ഥിച്ചു.

Next Story

RELATED STORIES

Share it