- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെ ടി ജലീലിനെതിരെയുള്ള തെളിവുകള്‍ നാളെ കോടതിയില്‍ നല്‍കുമെന്ന് സ്വപ്‌ന സുരേഷ്;സ്വര്‍ണ്ണക്കടത്ത് കേസ് കേരളത്തിനു പുറത്തേയ്ക്ക് മാറ്റാനുള്ള ഇ ഡി നീക്കം സ്വാഗതം ചെയ്യുന്നു
രാജ്യവിരുദ്ധ പ്രവര്‍ത്തനം ആരാണ് നടത്തിയെന്നത് നാളെ വ്യക്തമാകും.താന്‍ ഗൂഡാലോചന നടത്തിയെന്ന് കാട്ടിയാണ് കെ ടി ജലീല്‍ പോലിസില്‍ പരാതി നല്‍കിയത്.യഥാര്‍ഥത്തില്‍ ആരാണ് ഗുഡാലോചന നടത്തിയത്,രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയത് എന്ന് നാളെ വ്യക്തമാകുമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിന്റെ നടപടികള്‍ കേരളത്തിന് പുറത്തേയക്ക് മാറ്റാനുള്ള ഇ ഡിയുടെ നീക്കത്തെ സ്വാഗതം ചെയ്യുന്നുവെന്ന് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.തനിക്ക് ഇ ഡിയില്‍ വിശ്വാസമുണ്ടെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.മുഖ്യമന്ത്രി അടക്കമുള്ളവര്‍ പരിഭ്രാന്തരാണെന്നും സ്വപ്‌ന സുരേഷ് ആരോപിച്ചു.കേസ് അട്ടിമറിക്കാന്‍ പല നാടകങ്ങളും ഇവിടെ നടക്കുന്നുണ്ട്. ക്രൈംബ്രാഞ്ച് ഓടി നടക്കുകയാണ്.
കേസുമായി ബന്ധപ്പെട്ട് താന്‍ 164 പ്രകാരം മൊഴി നല്‍കിയതോടെ ക്രൈംബ്രാഞ്ച് തനിക്കെതിരെ ഗൂഡാലോചനയ്ക്ക് കേസെടുത്തു.താന്‍ നല്‍കിയ മൊഴിയെന്താണെന്നാണ് അവര്‍ക്ക് അറിയേണ്ടത്.തന്റെ പക്കലുള്ള തെളിവുകള്‍ എന്താണെന്നും അത് എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് എന്നൊക്കെയാണ് അവര്‍ക്ക് അറിയേണ്ടത്.തന്റെ വാഹനത്തിന്റെ ഡ്രൈവര്‍ക്കും തന്റെ അഭിഭാഷകനും ഒക്കെ എതിരെ കേസെടുത്തു.താന്‍ ജോലി ചെയ്തിരുന്ന എച്ച്ആര്‍ഡിഎസില്‍ നിന്നും തന്നെ പുറത്താക്കിച്ചു.സ്ഥാപനത്തിന്റെ ഫൗണ്ടര്‍ സെക്രട്ടറിക്കെതിരെ കേസെടുത്തു. അത്തരത്തില്‍ ഒരു പാടു നാടകങ്ങള്‍ ഇവിടെ നടത്തുന്നുണ്ടായിരുന്നുവെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.
തന്നെ സഹായിക്കുന്നവരെയും പിന്തണയിക്കുന്നവരെയും ഉപദ്രവിക്കുകയാണ്.ഇതെല്ലാം തിരിച്ചറിഞ്ഞായിരിക്കും കേരളത്തിനു പുറത്തേയ്ക്ക് കേസിന്റെ നടപടികള്‍ കൊണ്ടുപോകാന്‍ ഇ ഡി നീക്കം നടത്തുന്നത്.ഇ ഡിയുടെ നടപടിയില്‍ പ്രതീക്ഷയ്ക്ക് വകയുണ്ടെന്നും എല്ലാ സത്യവും പുറത്തുവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.കേരളത്തിലാണെങ്കില്‍ കേസിന്റെ അന്വേഷണം തടയപ്പെടും.കേരളത്തില്‍ അന്വേഷണം നടക്കുകയാണെങ്കില്‍ ഒരു കാരണവശാലം സത്യം തെളിയില്ലെന്ന ഭയത്തിലായിരുന്നു താന്‍.എന്നാല്‍ കേസിന്റെ തുടര്‍ നടപടികള്‍ കേരളത്തിനു പുറത്തേയ്ക്ക് മാറ്റാനുള്ള ഇ ഡി യുടെ നീക്കത്തിനെ താന്‍ സ്വാഗതം ചെയ്യുകയാണെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.
164 പ്രകാരം മൊഴി നല്‍കിയതിനു പിന്നാലെ മുന്‍ മന്ത്രി കെ ടി ജലീലിന്റെ പരാതി പ്രകാരം തനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഗൂഡാലോചനക്കേസില്‍ അവര്‍ കോടതിയില്‍ പറഞ്ഞിരിക്കുന്നത് താന്‍ പറയുന്ന കാര്യങ്ങള്‍ വിശ്വാസ യോഗ്യമല്ലെന്നും കള്ളമാണെന്നുമാണ്. മന്ത്രി സ്ഥാനത്ത് ഇരുന്നപ്പോള്‍ കെ ടി ജലീല്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നതുമായി ബന്ധപ്പെട്ടതിന്റെ രേഖകള്‍ താന്‍ തന്റെ അഭിഭാഷകന് കൈമാറിയിട്ടുണ്ട്.സത്യവാങ്മൂലത്തിനൊപ്പം അത് നാളെ കോടതിയില്‍ ഫയല്‍ ചെയ്യും.രാജ്യവിരുദ്ധ പ്രവര്‍ത്തനം ആരാണ് നടത്തിയെന്നത് നാളെ വ്യക്തമാകുമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.താന്‍ ഗൂഡാലോചന നടത്തിയെന്ന് കാട്ടിയാണ് കെ ടി ജലീല്‍ പോലിസില്‍ പരാതി നല്‍കിയത്.യഥാര്‍ഥത്തില്‍ ആരാണ് ഗുഡാലോചന നടത്തിയത്.രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയത് എന്ന് നാളെ തെളിയുമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.
RELATED STORIES
തടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന് വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില് ചികില്സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTപാലക്കാട് വിദ്യാര്ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMTബംഗ്ലാദേശില് നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്സ...
22 Dec 2024 6:52 AM GMT