Sub Lead

ആണവമാലിന്യം 1,00,000 വര്‍ഷം സൂക്ഷിക്കാനുള്ള സംഭരണിയുടെ പണി സ്വീഡനില്‍ തുടങ്ങി

ആണവമാലിന്യം 1,00,000 വര്‍ഷം സൂക്ഷിക്കാനുള്ള സംഭരണിയുടെ പണി സ്വീഡനില്‍ തുടങ്ങി
X

സ്റ്റോക്ക്‌ഹോം: ആണവമാലിന്യം 1,00,000 വര്‍ഷം സുരക്ഷിതമായി സൂക്ഷിക്കാനുള്ള സംഭരണികളുടെ നിര്‍മാണം സ്വീഡനില്‍ തുടങ്ങി. വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ആണവ റിയാക്ടറുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയ 1950കള്‍ മുതലുള്ള പ്രശ്‌നം പരിഹരിക്കാനാണ് ശ്രമം. സംഭരണി സുരക്ഷിതമായിരിക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് സ്വീഡന്‍ പരിസ്ഥിതി മന്ത്രി റോമിന പൗര്‍മോഖ്താരി പറഞ്ഞു.

സ്വീഡന്‍ തലസ്ഥാനമായ സ്‌റ്റോക്ക്‌ഹോമിന് 150 കിലോമീറ്റര്‍ വടക്കുള്ള തീരപ്രദേശത്ത് 60 കിലോമീറ്റര്‍ നീളമുള്ള ടണലുകളിലാണ് ആണവമാലിന്യം സൂക്ഷിക്കുക. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 500 മീറ്റര്‍ ആഴത്തിലായിരിക്കും ഈ ടണല്‍. അഞ്ച് മീറ്റര്‍ നീളമുള്ള ചെമ്പു പെട്ടികളില്‍ ആയി 12,000 ടണ്‍ ആണവമാലിന്യം സൂക്ഷിക്കാനാണ് തീരുമാനം. 9,300 കോടി രൂപ ചെലവുവരുന്ന സംഭരണിയുടെ പണി 2030ല്‍ പൂര്‍ത്തിയാവും.

ലോകത്തെ വിവിധ രാജ്യങ്ങളിലായി മൂന്നുലക്ഷം ടണ്‍ ആണവമാലിന്യമുണ്ടെന്നാണ് വേള്‍ഡ് ന്യൂക്ലിയര്‍ അസോസിയേഷന്‍ കണക്കാക്കിയിരിക്കുന്നത്. ആണവറിയാക്ടറുകളുടെ അടുത്തുള്ള തണുത്ത ജലസംഭരണികളിലാണ് ഇവയില്‍ ഭൂരിഭാഗവും സൂക്ഷിച്ചിരിക്കുന്നത്. പെട്രോളിയവും കല്‍ക്കരിയും അടിസ്ഥാനമാക്കിയ ഊര്‍ജപദ്ധതികളില്‍ നിന്ന് ആണവോര്‍ജത്തിലേക്ക് മാറാന്‍ നിരവധി രാജ്യങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ ആണമാലിന്യ പ്രശ്‌നം രൂക്ഷമാവും. ആണവമാലിന്യം സൂക്ഷിക്കാന്‍ ഫിന്‍ലാന്‍ഡ് നിര്‍മിക്കുന്ന സംഭരണിയുടെ പണി ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്.

Next Story

RELATED STORIES

Share it