- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സയ്യിദ് സ്വലാഹുദ്ദീന്‍: ഫാസിസ്റ്റ് വിരുദ്ധപോരാട്ടത്തിലെ തേജസ്സാര്‍ന്ന രക്തസാക്ഷി - പോപുലര്‍ ഫ്രണ്ട്
കൊലപാതകത്തിന് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചന നടന്നിട്ടുണ്ട്. ഇതില്‍ ആര്‍എസ്എസ് ബിജെപി നേതൃത്വത്തിന് പങ്കുണ്ടെന്നത് വ്യക്തമാണ്. കൃത്യമായ അന്വേഷണത്തിലൂടെ യഥാര്‍ത്ഥ കുറ്റവാളികളെ ഉടന്‍തന്നെ പിടികൂടാന്‍ പോലിസ് തയ്യാറാവണമെന്നും പോപുലര്‍ ഫ്രണ്ട് ആവശ്യപ്പെട്ടു.
കോഴിക്കോട്: കണ്ണൂര്‍ ജില്ലയിലെ കണ്ണവത്ത് ആര്‍എസ്എസ്സുകാര്‍ വെട്ടിക്കൊന്ന സയ്യിദ് സ്വലാഹുദ്ദീന്‍ ഫാസിസ്റ്റ് വിരുദ്ധപോരാട്ടത്തിലെ തേജസ്സാര്‍ന്ന രക്തസാക്ഷിയാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പറഞ്ഞു.
കൊലപാതകത്തിന് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചന നടന്നിട്ടുണ്ട്. ഇതില്‍ ആര്‍എസ്എസ് ബിജെപി നേതൃത്വത്തിന് പങ്കുണ്ടെന്നത് വ്യക്തമാണ്. കൃത്യമായ അന്വേഷണത്തിലൂടെ യഥാര്‍ത്ഥ കുറ്റവാളികളെ ഉടന്‍തന്നെ പിടികൂടാന്‍ പോലിസ് തയ്യാറാവണമെന്നും പോപുലര്‍ ഫ്രണ്ട് ആവശ്യപ്പെട്ടു.
സമാധാന അന്തരീക്ഷം തകര്‍ത്ത് പ്രദേശത്തെ കലാപഭൂമിയാക്കി മാറ്റാനാണ് ആര്‍എസ്എസ് ശ്രമം. ഏറെനാളായി സാമൂഹിക മാധ്യമങ്ങളിലൂടെ ആര്‍എസ്എസ് സംഘം പ്രദേശത്ത് കൊലവിളി നടത്തിയിരുന്നു. പലപ്പോഴായി പരാതി കൊടുത്തിരുന്നെങ്കിലും കണ്ണവം പോലിസ് ആര്‍എസ്എസിനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. കണ്ണവം ശ്യാമപ്രസാദ് കൊലക്കേസില്‍ നിരപരാധിയായ സ്വലാഹുദ്ദീനെ പോലിസ് തെറ്റായി പ്രതിചേര്‍ക്കുകയായിരുന്നു. പോലിസ് സ്വീകരിച്ച മൃദുസമീപനമാണ് ആര്‍എസ്എസ് കൊലയാളി സംഘത്തിന് തണലായത്.
കുടുംബത്തോടൊപ്പം സഞ്ചരിച്ച സ്വലാഹുദീനെ അപകടത്തില്‍ പെട്ടതാണെന്ന് പറഞ്ഞ് കാറില്‍ നിന്ന് പുറത്തിറക്കി പിന്നില്‍ നിന്ന് ആക്രമിച്ച് കൊലപ്പെടുത്തിയത് ആര്‍എസ്എസ്സിന്റെ ഭീരുത്വമാണ് തെളിയിക്കുന്നത്. സ്വലാഹുദ്ദീന്റെ മരണത്തിനു ശേഷവും ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ആര്‍എസ്എസ് ബോംബാക്രമണം നടത്തിയത് കലാപം സൃഷ്ടിക്കാന്‍ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമാണ്. സംഭവത്തിനു പിന്നിലെ ആര്‍എസ്എസ് ഗുഢാലോചനയാണ് ഇത് വ്യക്തമാക്കുന്നത്. ഫാസിസ്റ്റ് വിരുദ്ധ ജനകീയ മുന്നേറ്റത്തെ കൊലക്കത്തി കാട്ടി തകര്‍ക്കാമെന്നത് സംഘപരിപാരത്തിന്റെ വ്യാമോഹമാണ്.
ആര്‍എസ്എസിന്റെ കൊലക്കത്തിക്ക് മുന്നില്‍ ഒരുവിധത്തിലും മുട്ടുമടക്കില്ല. സംഘപരിവാരത്തിന്റെ അക്രമങ്ങളെ ജനകീയ പ്രതിരോധത്തിലൂടെ ചെറുത്ത് തോല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
മുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTമഞ്ഞപ്പിത്തം; ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍
21 Nov 2024 8:37 AM GMTഎറണാകുളത്ത് രോഗിയുമായി പോയ ആംബുലന്‍സ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍...
14 Nov 2024 3:34 PM GMTവാഴക്കാലയില്‍ ഇന്റര്‍നാഷനല്‍ ജിമ്മില്‍ തീപിടിത്തം
13 Nov 2024 8:14 AM GMTവഖ്ഫ് ഭൂമി കൈവശം വെച്ചത് കുറ്റകരമാക്കുന്ന നിയമ ഭേദഗതിക്ക് മുന്‍കാല...
12 Nov 2024 11:16 AM GMTവഖഫ്, മദ്റസ സംരക്ഷണം : എസ്ഡിപിഐ പറവൂരില്‍ ചര്‍ച്ചാ സംഗമം...
12 Nov 2024 5:28 AM GMT