Sub Lead

സിറിയക്കാരില്‍ നിന്ന് 3,300 ആയുധങ്ങള്‍ പിടിച്ചെന്ന് ഇസ്രായേല്‍

സിറിയക്കാരില്‍ നിന്ന് 3,300 ആയുധങ്ങള്‍ പിടിച്ചെന്ന് ഇസ്രായേല്‍
X

തെല്‍അവീവ്: തെക്കന്‍ സിറിയയിലെ ജനങ്ങളില്‍ നിന്ന് രണ്ടു ടാങ്കുകളും 3,300 ആയുധങ്ങളും പിടിച്ചെടുത്തെന്ന് ഇസ്രായേല്‍. 2024 ഡിസംബര്‍ എട്ടിന് വിമതര്‍ സിറിയയില്‍ അധികാരം പിടിച്ചെടുത്തതിന് ശേഷം നടത്തിയ റെയ്ഡുകളിലാണ് ടാങ്കുകളും ആയുധങ്ങളും പിടിച്ചെടുത്തതെന്ന് ഇസ്രായേലി സൈന്യത്തിന്റെ പ്രസ്താവന പറയുന്നു. 70 ഗ്രനേഡുകള്‍, 165 ഷെല്ലുകള്‍, 20 ആന്റി എയര്‍ക്രാഫ്റ്റ് മിസൈലുകള്‍, 1,500 ആര്‍പിജികള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ നിരീക്ഷണത്തിന് ഉപയോഗിക്കുന്ന 630 ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. സിറിയന്‍ അതിര്‍ത്തിയില്‍ ആയുധം കൈവെക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ഇസ്രായേല്‍ തിട്ടൂരമിറക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it