- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പിണറായി ആയിരം തവണ കേരളം ഭരിച്ചാലും വഖഫ് നിയമനം പിഎസ്സിക്ക് വിടാന്‍ അനുവദിക്കില്ല: ടി സിദ്ദീഖ്
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് ആയിരം തവണ കേരളം ഭരിച്ചാലും വഖഫ് നിയമനം പിഎസ്സിക്ക് വിടാന്‍ അനുവദിക്കില്ലെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി സിദ്ദിഖ്. വഖഫ് വിഷയത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ നീങ്ങുന്നത് ഗൂഢലക്ഷ്യത്തോടെയാണ്. അരക്ഷിതാവസ്ഥയും മത സാമുദായിക ഭിന്നിപ്പും സൃഷ്ടിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. നടപ്പിലാക്കാന്‍ ഉദ്യേശിക്കാത്ത നിയമം എന്തിന് നിലനിര്‍ത്തുന്നു എന്നതിന് മുഖ്യമന്ത്രി മറുപടി പറയണം. ചര്‍ച്ച് ബില്‍ കൊണ്ടുവന്ന് ചര്‍ച്ചയ്ക്ക് വിളിച്ച് കൂടെനിര്‍ത്താനാണ് ശ്രമിച്ചതുപോലെ ഒരോ സാഹചര്യത്തിലും ബ്ലാക്ക് മെയിലിംഗ് ഇടപെടലുകളാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും ടി സിദ്ദിഖ് ആരോപിച്ചു.
അതേസമയം, വഖഫ് നിയമനം പിഎസ്സിക്ക് വിട്ട വിഷയത്തില്‍ മുഖ്യമന്ത്രി നല്കിയ ഉറപ്പില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും, സമരത്തിനില്ലെന്നുമായിരുന്നു സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ കഴിഞ്ഞദിവസവും ആവര്‍ത്തിച്ചത്. വഖഫ് നിയമനവുമായി ബന്ധപ്പെട്ട് സമസ്ത ഇതുവരെ സമരം പ്രഖ്യാപിച്ചിട്ടില്ല. പ്രതിഷേധ പ്രമേയം പാസാക്കി മുഖ്യമന്ത്രിയെ കാണാമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ കൂടിക്കാഴ്ച്ചയ്ക്കായി അദ്ദേഹം വിളിക്കുകയായിരുന്നുവെന്നും തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.
RELATED STORIES
മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് ശരിവച്ചു
5 Nov 2024 5:24 AM GMTഇത് സിന്‍വാര്‍ സ്റ്റൈല്‍; ഗോള്‍ നേട്ടം ആഘോഷിച്ച് ഫലസ്തീനി ഫുട്ബോള്‍...
5 Nov 2024 5:23 AM GMTകെഎസ്ആര്‍ടിസി ബസിടിച്ച് പാല്‍വില്‍പ്പനക്കാരന്‍ മരിച്ചു
5 Nov 2024 5:14 AM GMT'കൃഷ്ണകുമാര്‍ മോശം കാര്യങ്ങള്‍ ചെയ്യുന്നു'; ബിജെപി വിട്ട് മുന്‍...
5 Nov 2024 3:50 AM GMTആളെ കിട്ടാതെ വലഞ്ഞ് ഇസ്രായേലി സൈന്യം: ഓര്‍ത്തഡോക്സ് ജൂതന്മാരെ...
5 Nov 2024 3:34 AM GMTതേജസ് മുന്‍ ഫീൽഡ് ഓര്‍ഗനൈസര്‍ ഷൗക്കത്ത് അന്തരിച്ചു
5 Nov 2024 2:19 AM GMT