- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തബ് ലീഗ് സമ്മേളനം: കൊവിഡ് കാലത്ത് വര്‍ഗീയ മുതലെടുപ്പ് നടക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് കാലത്ത് വര്‍ഗീയ മുതലെടുപ്പ് നടക്കില്ലെന്നും ചില കേന്ദ്രങ്ങളില്‍ നിന്ന് അത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതായി വരുന്ന വാര്‍ത്തകള്‍ ആശാസ്യമായ നടപടിയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിനിടക്ക് പ്രത്യേക ഉദ്ദേശത്തോടെ ചില പ്രചാരണം നടക്കുന്നുണ്ട്. തബ് ലീഗ് സമ്മേളനത്തെ കുറിച്ചും അതില്‍ പങ്കെടുത്തവരെ കുറിച്ചും അവരുടെ മതത്തെ കുറിച്ചും അസഹിഷ്ണുതയോടെ ചിലര്‍ പ്രചാരണം നടത്തുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളെ
വ്യാപകമായി ഇതിനുവേണ്ടി ദുരുപയോഗം ചെയ്യുന്നുണ്ട്. കൊറോണ വൈറസ് മതം നോക്കി ബാധിക്കുന്നതല്ല. എല്ലാവരും ജാഗ്രത പാലിക്കണം. ഒന്നിച്ചുനിന്ന് ജാഗ്രത പാലിക്കാനാണ് നമ്മുടെ സമൂഹം ആകെ ശ്രദ്ധിച്ചത്. അത് ആ നിലയില്‍ തന്നെ തുടരണം. എല്ലാ വിഭാഗങ്ങളും വ്യത്യസ്തമായ ആള്‍ക്കൂട്ടം ഒഴിവാക്കിയത് ഓര്‍ക്കണം. ഡല്‍ഹിയിലെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 60 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലാണ്. ഭയപ്പെടേണ്ട സ്ഥിതിയില്ല. ഇപ്പോഴത്തെ സാഹചര്യത്തിന് തൊട്ടുമുമ്പുള്ള അവസ്ഥ മനസ്സിലുണ്ടാവണം. ആരാധനാലയം, വിവാഹം, തുടങ്ങിയ ചടങ്ങുകളില്‍ ധാരാളം പേര്‍ പങ്കെടുത്തിരുന്നു. കൊവിഡ് ബാധിത സാഹചര്യത്തിലാണ് ഇവയെല്ലാം ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചത്.
RELATED STORIES
സഫര്‍ അലിയെ നിരുപാധികം വിട്ടയക്കുക : എസ്ഡിപിഐ
24 March 2025 9:52 AM GMTആര്‍ജി കര് ബലാല്‍സംഗക്കൊല; കൂട്ടബലാല്‍സംഗത്തിന്റെ സൂചനകളുണ്ടോ എന്ന്...
24 March 2025 9:43 AM GMTനിരോധനങ്ങളും ഇഡി വേട്ടയും രാഷ്ട്രീയമായി പ്രതിരോധിക്കണം: എന്‍ കെ റഷീദ്...
24 March 2025 9:09 AM GMTവിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പൂര്‍ണ നിയന്ത്രണം ആര്‍എസ്എസ്...
24 March 2025 9:05 AM GMTകളമശേരിയിലെ കഞ്ചാവ് വേട്ട; കഞ്ചാവ് വാങ്ങാന്‍ പണം നല്കിയ...
24 March 2025 8:00 AM GMTലഹരിക്കെതിരായ നടപടികള്‍ ശക്തമാക്കും; ഉന്നതതല യോഗം ആരംഭിച്ചു
24 March 2025 7:49 AM GMT