Sub Lead

'പത്താൻ' സിനിമ‌ക്കെതിരെ ശ്രീരാമ സേന

പത്താൻ സിനിമ‌ക്കെതിരെ ശ്രീരാമ സേന
X

ഷാരൂഖ് ഖാൻ-ദീപിക പദുക്കോൺ മുഖ്യ കഥാപാത്രങ്ങൾ ആവുന്ന 'പത്താൻ' എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഹൗസിനോട് 'ബേഷാരം രംഗ്' എന്ന ഗാനം പിൻവലിക്കണമെന്നും അല്ലെങ്കിൽ ചിത്രം ബഹിഷ്‌കരിക്കുമെന്നും കർണാടകയിലെ ശ്രീരാമസേന ആവശ്യപ്പെട്ടു. ഇത് പഴയ കാലമല്ലന്നും 'ബേഷാരം രംഗ്' എന്ന ഗാനം പിൻവലിച്ചില്ലെങ്കിൽ 'പത്താൻ' സിനിമ ബഹിഷ്കരണത്തിനുള്ള പ്രചാരണം നടത്തുമെന്നും ശ്രീരാമസേന സ്ഥാപകൻ പ്രമോദ് മുത്തലിക് പറഞ്ഞു. 'ബേഷാരം രംഗ്' എന്ന ഗാനം വൃത്തികേടും അസഭ്യവുമാണെന്ന് അദ്ദേഹം ആരോപിച്ചു. 'കാവി നിറം നാണമില്ലാത്തതാണെന്ന് പാട്ടിൽ പറയുന്നു. ദാവൂദ് ഇബ്രാഹിമിന്റെയും കമ്മ്യൂണിസ്റ്റുകളുടെയും നിരീശ്വരവാദികളുടെയും കൈകളിലാണ് ബോളിവുഡ്. അവർ ഹിന്ദുക്കളെ ലക്ഷ്യമിട്ട് അവരുടെ വിശ്വാസ വ്യവസ്ഥയെ ആക്രമിക്കുകയാണ്', മുത്തലിക് പറഞ്ഞു.


Next Story

RELATED STORIES

Share it