Sub Lead

പഞ്ച്ഷീര്‍ പിടിച്ചെടുത്തതായി താലിബാന്‍; നിഷേധിച്ച് പ്രതിരോധ നേതാക്കള്‍

'സര്‍വശക്തനായ ദൈവത്തിന്റെ അനുഗ്രഹത്താല്‍ ഇപ്പോള്‍ തങ്ങള്‍ അഫ്ഗാനിസ്താനെ മുഴുവന്‍ നിയന്ത്രിക്കുന്നു. കുഴപ്പക്കാര്‍ പരാജയപ്പെട്ടു, പഞ്ച്ഷിര്‍ ഇപ്പോള്‍ തങ്ങള്‍ക്ക് കീഴിലാണ്' ഒരു താലിബാന്‍ കമാന്‍ഡര്‍ പറഞ്ഞു. എന്നാല്‍, പോരാട്ടം ഇപ്പോഴും തുടരുകയാണെന്ന് പ്രതിരോധ നേതാക്കള്‍ അവകാശപ്പെട്ടു.

പഞ്ച്ഷീര്‍ പിടിച്ചെടുത്തതായി താലിബാന്‍; നിഷേധിച്ച് പ്രതിരോധ നേതാക്കള്‍
X

കാബൂള്‍: പഞ്ച്ഷീറിന്റെ ചെറുത്ത് നില്‍പ്പിനെ പരാജയപ്പെടുത്തി അഫ്ഗാനിസ്താന്റെ പൂര്‍ണ നിയന്ത്രണം 'സര്‍വശക്തനായ ദൈവത്തിന്റെ അനുഗ്രഹത്താല്‍' കൈവശപ്പെടുത്തിയതായി താലിബാന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു.

'സര്‍വശക്തനായ ദൈവത്തിന്റെ അനുഗ്രഹത്താല്‍ ഇപ്പോള്‍ തങ്ങള്‍ അഫ്ഗാനിസ്താനെ മുഴുവന്‍ നിയന്ത്രിക്കുന്നു. കുഴപ്പക്കാര്‍ പരാജയപ്പെട്ടു, പഞ്ച്ഷിര്‍ ഇപ്പോള്‍ തങ്ങള്‍ക്ക് കീഴിലാണ്' ഒരു താലിബാന്‍ കമാന്‍ഡര്‍ പറഞ്ഞു. എന്നാല്‍, പോരാട്ടം ഇപ്പോഴും തുടരുകയാണെന്ന് പ്രതിരോധ നേതാക്കള്‍ അവകാശപ്പെട്ടു.

കഴിഞ്ഞ രണ്ടാഴ്ചയായി മേഖലയുടെ നിയന്ത്രണം പിടിച്ചെടുക്കാന്‍ ഇരുവിഭാഗവും പോരാട്ടം നടത്തിവരികയാണ്. കഴിഞ്ഞ ദിവസമായി താലിബാനും റെസിസ്റ്റന്‍സ് ഫ്രണ്ടും തമ്മില്‍ കടുത്ത ഏറ്റുമുട്ടലിലാണ്. വ്യാഴാഴ്ച രാത്രിയോടെയാണ് പോരാട്ടം രൂക്ഷമായത്.

രാജ്യത്ത് കൂടുതല്‍ രക്തിച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ ഏറ്റുമുട്ടല്‍ അവസാനിപ്പിക്കാന്‍ യുദ്ധം ചെയ്യുന്ന ഇരുവിഭാഗങ്ങളോടും മുന്‍ പ്രസിഡന്റ് ഹാമീദ് കര്‍സായി ആവശ്യപ്പെട്ടിരുന്നു.

സംഘര്‍ഷം തുടരുന്നതിനിടയില്‍, പഞ്ച്ഷിര്‍ റെസിസ്റ്റന്‍സ് നേതാവ് അംറുല്ല സാലിഹ് താജിക്കിസ്ഥാനിലേക്ക് പലായനം ചെയ്‌തെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. അതേസമയം, ഒരു വീഡിയോയില്‍, താന്‍ ഇപ്പോഴും പഞ്ച്ഷീറിലാണെന്നും താലിബാനെതിരേ പോരാട്ടം തുടരുകയാണെന്നും അംറുല്ല സാലിഹ് അവകാശപ്പെട്ടിരുന്നു.

പഞ്ച്ഷീര്‍ കീഴടക്കിയെന്ന വാര്‍ത്ത വ്യാജമാണെന്ന് പഞ്ച്ഷീര്‍ നേതാവ് അഹ്മദ് മസൂദ് ട്വീറ്റ് ചെയ്തിട്ടുണ്ട്. 'പഞ്ച്ഷിര്‍ കീഴടക്കുന്നത് പന്‍ഷീറിലെ എന്റെ അവസാന ദിവസമായിരിക്കും, ഇന്‍ഷാല്ലാ,' അദ്ദേഹം എഴുതി. താലിബാന് ഇതുവരെ കടന്നുകയറാന്‍ കഴിയാത്ത പ്രവിശ്യയില്‍ ആക്രമണം നടത്താന്‍ താലിബാന്‍ അല്‍ഖാഇദയുമായി കൈകോര്‍ത്തതായി റിപോര്‍ട്ടുകളുണ്ട്.

Next Story

RELATED STORIES

Share it