- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അഫ്ഗാന്‍ നഗരങ്ങള്‍ക്കുള്ളില്‍ യുദ്ധം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്ന് താലിബാന്‍
'പര്‍വതങ്ങളില്‍ നിന്നും മരുഭൂമികളില്‍ നിന്നുമുള്ള പോരാട്ടം ഇപ്പോള്‍ നഗര കവാടങ്ങളില്‍ എത്തിയിരിക്കുന്നു. പോരാളികള്‍ നഗരത്തിനുള്ളില്‍ യുദ്ധം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്ന് താലിബാന്‍ വക്താവിന്റെ ട്വീറ്റ് ഉദ്ധരിച്ച് സംഘടനയുടെ ഇന്‍വിറ്റേഷന്‍ ആന്റ് ഗൈഡന്‍സ് കമ്മീഷന്‍ മേധാവി അമീര്‍ ഖാന്‍ വ്യക്തമാക്കി.
കാബൂള്‍: അഫ്ഗാന്‍ നഗരങ്ങള്‍ക്കുള്ളില്‍ യുദ്ധം ചെയ്യാന്‍ താലിബാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഗ്രൂപ്പിന്റെ മുതിര്‍ന്ന നേതാവ് അറിയിച്ചു. സംഘര്‍ഷം ഭയന്ന് ആയിരക്കണക്കിന് കുടുംബങ്ങള്‍ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്യുന്നതിനിടെയാണ് താലിബാന്‍ നിലപാട് വ്യക്തമാക്കിയത്.
'പര്‍വതങ്ങളില്‍ നിന്നും മരുഭൂമികളില്‍ നിന്നുമുള്ള പോരാട്ടം ഇപ്പോള്‍ നഗര കവാടങ്ങളില്‍ എത്തിയിരിക്കുന്നു. പോരാളികള്‍ നഗരത്തിനുള്ളില്‍ യുദ്ധം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്ന് താലിബാന്‍ വക്താവിന്റെ ട്വീറ്റ് ഉദ്ധരിച്ച് സംഘടനയുടെ ഇന്‍വിറ്റേഷന്‍ ആന്റ് ഗൈഡന്‍സ് കമ്മീഷന്‍ മേധാവി അമീര്‍ ഖാന്‍ വ്യക്തമാക്കി. നഗരങ്ങള്‍ കേടുപാടുകള്‍ സംഭവിക്കുന്നത് ഒഴിവാക്കാന്‍ തങ്ങളുമായി യുക്തിസഹമായ കരാറിലെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈന്യം രാജ്യം വിടുമ്പോള്‍ കാബൂള്‍ വിമാനത്താവളത്തിന് സുരക്ഷ നല്‍കാനുള്ള തുര്‍ക്കിയുടെ തീരുമാനം 'അപലപനീയമാണ്' എന്ന് സായുധ സംഘം പ്രത്യേക പ്രസ്താവനയില്‍ പറഞ്ഞു.
അഫ്ഗാനിലെ 85 ശതമാനം പ്രദേശത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തെന്നാണ് താലിബാന്‍ പറയുന്നത്. എന്നാല്‍, ഇത് പ്രചാരണ തന്ത്രമാണെന്നു ചൂണ്ടിക്കാട്ടി ഈ അവകാശ വാദം സര്‍ക്കാര്‍ വൃത്തങ്ങള്‍ തള്ളിക്കളയുകയാണ്. നാറ്റോ പിന്‍മാറ്റത്തോടെ മുന്നേറ്റം ശക്തമാക്കിയ താലിബാന്‍ പോരാളികള്‍ ന്യൂനപക്ഷമായ ഷിയാ ഹസാരകള്‍ക്ക് ഭൂരിപക്ഷമുള്ള താമസിക്കുന്ന ഹെറാത്ത് പ്രവിശ്യയിലെ ഒരു പ്രധാന ജില്ല പിടിച്ചെടുത്തിട്ടുണ്ട്.
ഇറാനുമായുള്ള തന്ത്രപ്രധാന അതിര്‍ത്തിയും ഇപ്പോള്‍ താലിബാന്റെ കൈപിടിയിലാണ്. തുര്‍ക്ക്‌മെനിസ്താന്‍ അതിര്‍ത്തിയിലെ വടക്കന്‍ പട്ടണമായ ടോര്‍ഗുണ്ടിയും ഒറ്റരാത്രികൊണ്ട് താലിബാന്‍ പിടിച്ചെടുത്തതായി അഫ്ഗാന്‍, താലിബാന്‍ അധികൃതര്‍ അറിയിച്ചു. 20 വര്‍ഷത്തോളം നീണ്ട പോരാട്ടത്തിനുശേഷം അമേരിക്കയടക്കമുള്ള വൈദേശിക ശക്തികള്‍ അഫ്ഗാന്‍ മണ്ണില്‍നിന്നു പിന്‍മാറുന്നതിനിടെയാണ് താലിബാന്റെ സമീപകാലത്തെ ദ്രുത നേട്ടങ്ങള്‍.
പുതുതായി പിടിച്ചെടുത്ത പ്രദേശങ്ങളില്‍നിന്ന് താലിബാനെ പുറത്താക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയം വക്താവ് താരീഖ് ഏരിയാന്‍ പറഞ്ഞു.
താലിബാന്റെ നേട്ടങ്ങള്‍ക്ക് തന്ത്രപരമായ മൂല്യമില്ലെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ ആവര്‍ത്തിച്ചു അവകാശപ്പെടുമ്പോഴും ധാതു സമ്പന്നമായ പ്രദേശങ്ങള്‍ക്കൊപ്പം ഒന്നിലധികം അതിര്‍ത്തി ചെക്‌പോസ്റ്റുകളും പിടിച്ചെടുത്തത് സായുധ സംഘത്തിന്റെ ഖജനാവില്‍ പുതിയ വരുമാന സ്രോതസ്സുകള്‍ നിറയ്ക്കും.
RELATED STORIES
കേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMTഅമ്മുസജീവിന്റെ തലയോട്ടിയും വാരിയെല്ലുകളും പൊട്ടിയെന്ന്...
22 Dec 2024 6:33 AM GMT