Sub Lead

കാബൂള്‍ വിമാനത്താവള സുരക്ഷ; തുര്‍ക്കിയുടെ വാഗ്ദാനത്തെ എതിര്‍ത്ത് താലിബാന്‍

യുഎസ് സേനയെ പിന്‍വലിക്കാനുള്ള 2020 ലെ കരാര്‍ അനുസരിച്ച് തുര്‍ക്കിയും അഫ്ഗാനില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്ന് താലിബാന്‍ ആവശ്യപ്പെട്ടു.

കാബൂള്‍ വിമാനത്താവള സുരക്ഷ; തുര്‍ക്കിയുടെ വാഗ്ദാനത്തെ എതിര്‍ത്ത് താലിബാന്‍
X

കാബൂള്‍: യുദ്ധം തകര്‍ത്ത് തരിപ്പണമാക്കിയ രാജ്യത്ത് നിന്ന് യുഎസ് നേതൃത്വത്തിലുള്ള നാറ്റോ സേന പിന്‍മാറുന്നതോടുകൂടി കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സുരക്ഷ ചുമതല ഏറ്റെടുക്കാമെന്ന തുര്‍ക്കിയുടെ നിര്‍ദേശത്തെ എതിര്‍ത്ത് താലിബാന്‍. യുഎസ് സേനയെ പിന്‍വലിക്കാനുള്ള 2020 ലെ കരാര്‍ അനുസരിച്ച് തുര്‍ക്കിയും അഫ്ഗാനില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്ന് താലിബാന്‍ ആവശ്യപ്പെട്ടു.

ഇതോടെ, തങ്ങളുടെ ഉദ്യോഗസ്ഥരെ സുരക്ഷിതമായി അഫ്ഗാന് പുറത്തെത്തിക്കുന്ന കാര്യം യുഎസിനും മറ്റ് രാജ്യങ്ങള്‍ക്കും അന്താരാഷ്ട്ര സംഘടനകള്‍ക്കും വെല്ലുവിളിയായി മാറും. 'കഴിഞ്ഞ 20 വര്‍ഷമായി തുര്‍ക്കി നാറ്റോ സേനയുടെ ഭാഗമായിരുന്നു, അതിനാല്‍ 2020 ഫെബ്രുവരി 29 ന് യുഎസുമായി ഞങ്ങള്‍ ഒപ്പുവച്ച കരാറിന്റെ അടിസ്ഥാനത്തില്‍ അവര്‍ അഫ്ഗാനില്‍ നിന്ന് പിന്മാറണം' -മറ്റ് വിദേശ സൈനികര്‍ പിന്‍വാങ്ങിയ ശേഷം അന്താരാഷ്ട്ര വിമാനത്താവളത്തിന് കാവല്‍ ഏര്‍പ്പെടുത്താന്‍ കാബൂളില്‍ സേനയെ നിലനിര്‍ത്താനുള്ള തുര്‍ക്കിയുടെ നിര്‍ദേശം താലിബാന്‍ നിരസിച്ചോ എന്ന ചോദ്യത്തിന് ദോഹയിലെ താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ പ്രതികരിച്ചു.

തുര്‍ക്കി ഒരു ഒരു മഹത്തായ ഇസ്‌ലാമിക രാജ്യമാണ്. അഫ്ഗാനുമായി ചരിത്രപരമായ ബന്ധമുണ്ട്. ഭാവിയില്‍ രാജ്യത്ത് ഒരു പുതിയ ഇസ്ലാമിക് സര്‍ക്കാര്‍ സ്ഥാപിതമായതിനാല്‍ അവരുമായി നല്ല ബന്ധം പുലര്‍ത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎസും മറ്റ് നാറ്റോ സേനകളും അഫ്ഗാനില്‍ നിന്ന് പിന്മാറിയതിന് ശേഷം കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിന് കാവല്‍ ഏര്‍പ്പെടുത്താനും പ്രവര്‍ത്തിപ്പിക്കാനുമുള്ള നിര്‍ദേശം ആങ്കറ അടുത്തിടെ മുന്നോട്ട് വച്ചിരുന്നു. മെയ് മാസത്തില്‍ നടന്ന നാറ്റോ യോഗത്തിലാണ് ആങ്കറ ഈ നിര്‍ദേശം നല്‍കിയത്.

Next Story

RELATED STORIES

Share it