- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അഫ്ഗാനില്‍ നിന്ന് ഒരു രാജ്യത്തിനെതിരേയും ഭീഷണി ഉയരില്ല: താലിബാന്‍
സ്ത്രീകള്‍ക്കെതിരെ വിവേചനം ഉണ്ടാകില്ല.ഇസ്ലാമിനെ അടിസ്ഥാനമാക്കി സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങള്‍ നല്‍കാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
ന്യൂഡല്‍ഹി: അഫ്ഗാനില്‍ നിന്ന് ഒരു രാജ്യത്തിനും ഭീഷണി ഉയരില്ലെന്ന് താലിബാന്‍. മിക്ക പാശ്ചാത്യ സൈനികരും രാജ്യംവിട്ടതിനു പിന്നാലെ അഫ്ഗാന്‍ പാവ സര്‍ക്കാര്‍ കീഴടങ്ങിയതിനു പിന്നാലെ നടത്തിയ പ്രഥമ വാര്‍ത്താസമ്മേളനത്തിലാണ് താലിബാന്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. 'അഫ്ഗാനിസ്ഥാനില്‍ നിന്ന് ഒരു രാജ്യത്തിനും ഒരു ഭീഷണിയും ഉണ്ടാകില്ലെന്ന് ഇസ് ലാമിക് എമിറേറ്റ് അന്താരാഷ്ട്ര സമൂഹത്തോട് പ്രതിജ്ഞ ചെയ്യുന്നുവെന്ന് താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് കാബൂളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.അഫ്ഗാനില്‍ ഉടന്‍ ഒരു ഇസ്‌ലാമിക സര്‍ക്കാര്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. എല്ലാവരേയും ഉള്‍കൊള്ളുന്നതായിരിക്കും പുതിയ സര്‍ക്കാരെന്നും അദ്ദേഹം വ്യക്തമാക്കി.
'തങ്ങള്‍ക്ക് ആരോടും ശത്രുതയില്ല, തങ്ങളുടെ നേതാവിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എല്ലാവര്‍ക്കും മാപ്പുനല്‍കിയതായും അദ്ദേഹം പറഞ്ഞു. മുന്‍ സൈനിക അംഗങ്ങളും വിദേശ സേനയില്‍ പ്രവര്‍ത്തിച്ചവരും ഉള്‍പ്പെടെ ആര്‍ക്കെതിരേയും പ്രതികാരം ഉണ്ടാകില്ല. കഴിഞ്ഞ കാലത്ത് തങ്ങള്‍ക്കെതിരേ യുദ്ധം ചെയ്തവര്‍ക്ക് മാപ്പുനല്‍കുന്നതായും താലിബാന്‍ വക്താവ് വ്യക്തമാക്കി. 'ആരും അവരുടെ വീട് അന്വേഷിക്കില്ല'- അദ്ദേഹം വ്യക്തമാക്കി.
ജനങ്ങളുടെ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്ന നിയമങ്ങള്‍ പ്രയോഗിക്കാന്‍ അഫ്ഗാനികള്‍ക്ക് അവകാശമുണ്ടെന്നും അതിനാല്‍ മറ്റ് രാജ്യങ്ങള്‍ ഈ നിയമങ്ങളെ മാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകള്‍ക്കെതിരെ വിവേചനം ഉണ്ടാകില്ല.ഇസ്ലാമിനെ അടിസ്ഥാനമാക്കി സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങള്‍ നല്‍കാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ആരോഗ്യ മേഖലയില്‍ ഉള്‍പ്പെടെ സ്ത്രീകള്‍ക്ക് ജോലി ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു. വനിതകള്‍ക്ക് ശരീഅ നിയമപ്രകാരമുള്ള മുഴുവന്‍ അവകാശങ്ങളും വകവച്ചുനല്‍കും. ഇസ് ലാമിക നിയമത്തിന്റെ ചട്ടക്കൂടില്‍ വനിതകളുടെ അവകാശങ്ങള്‍ വകവച്ചു നല്‍കും.
അഫ്ഗാനില്‍ ഒരാളും ആക്രമിക്കപ്പെടില്ലെന്ന് അന്താരാഷ്ട്ര സമൂഹത്തിന് ഉറപ്പു നല്‍കുന്നതായും താലിബാന്‍ വാക്താവ്. ഇസ്‌ലാമിക മൂല്യങ്ങളെ മാനിച്ചുകൊണ്ടുള്ള മാധ്യമ സ്വാതന്ത്ര്യം അനുവദിക്കും.
RELATED STORIES
ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMTഅമ്മുസജീവിന്റെ തലയോട്ടിയും വാരിയെല്ലുകളും പൊട്ടിയെന്ന്...
22 Dec 2024 6:33 AM GMT