Sub Lead

എണ്ണ, വാതകം, ഗോതമ്പ് ഇറക്കുമതി; റഷ്യയുമായി 'പ്രാഥമിക' കരാറില്‍ ഒപ്പുവച്ച് താലിബാന്‍

കഴിഞ്ഞ വര്‍ഷം താലിബാന്‍ അധികാരം ഏറ്റെടുത്തതിനെത്തുടര്‍ന്ന് രാജ്യം ആശ്രയിച്ചിരുന്ന വികസന സഹായം വെട്ടിക്കുറച്ചതിനെത്തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയ അഫ്ഗാനിസ്താനിലേക്ക് ഇറക്കുമതി പ്രക്രിയ 'ഉടന്‍' ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

എണ്ണ, വാതകം, ഗോതമ്പ് ഇറക്കുമതി; റഷ്യയുമായി പ്രാഥമിക കരാറില്‍ ഒപ്പുവച്ച് താലിബാന്‍
X

കാബൂള്‍: പെട്രോളിയം ഉല്‍പന്നങ്ങളും ഗോതമ്പും വിലക്കിഴിവില്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള താല്‍ക്കാലിക കരാറില്‍ അഫ്ഗാനിസ്താനിലെ താലിബാന്‍ സര്‍ക്കാര്‍ റഷ്യയുമായി ഒപ്പുവച്ചതായി അഫ്ഗാന്‍ ആക്ടിങ് വാണിജ്യ, വ്യവസായ മന്ത്രി ഹാജി നൂറുദ്ധീന്‍ അസീസി റോയിറ്റേഴ്‌സിനോട് പറഞ്ഞു.

പത്തു ലക്ഷം ടണ്‍ പെട്രോള്‍, പത്തു ലക്ഷം ടണ്‍ ഡീസല്‍, അഞ്ചു ലക്ഷം ടണ്‍ പാചക വാതകം, 20 ലക്ഷം ടണ്‍ ഗോതമ്പ് എന്നിവയുടെ വാര്‍ഷിക ഇറക്കുമതിയാണ് കരാറില്‍ ഉള്‍പ്പെടുന്നതെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയ വക്താവ് അഖുന്ദ്‌സാദ അബ്ദുല്‍ സലാം ജവാദ് ബുധനാഴ്ച ഡിപിഎ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം താലിബാന്‍ അധികാരം ഏറ്റെടുത്തതിനെത്തുടര്‍ന്ന് രാജ്യം ആശ്രയിച്ചിരുന്ന വികസന സഹായം വെട്ടിക്കുറച്ചതിനെത്തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയ അഫ്ഗാനിസ്താനിലേക്ക് ഇറക്കുമതി പ്രക്രിയ 'ഉടന്‍' ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കരാര്‍ അവ്യക്തമായ ഒരു ട്രയല്‍ കാലയളവിലേക്ക് പ്രവര്‍ത്തിക്കുമെന്ന് ആക്ടിംഗ് വാണിജ്യവ്യവസായ മന്ത്രി ഹാജി നൂറുദ്ദീന്‍ അസീസി റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു, അതിനുശേഷം ക്രമീകരണത്തില്‍ തൃപ്തിയുണ്ടെങ്കില്‍ ഇരുപക്ഷവും ദീര്‍ഘകാല കരാറില്‍ ഒപ്പിടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

വിലനിര്‍ണ്ണയത്തെക്കുറിച്ചോ പേയ്‌മെന്റ് രീതികളെക്കുറിച്ചോ വിശദാംശങ്ങള്‍ നല്‍കാന്‍ അദ്ദേഹം വിസമ്മതിച്ചു, എന്നാല്‍ റോഡ്, റെയില്‍ മാര്‍ഗം അഫ്ഗാനിസ്താനിലേക്ക് എത്തിക്കുന്ന ചരക്കുകള്‍ക്ക് ആഗോള വിപണി വിലയേക്കാള്‍ കിഴിവ് നല്‍കാന്‍ റഷ്യ സമ്മതിച്ചതായി അദ്ദേഹം പറഞ്ഞു.

തങ്ങളുടെ വ്യാപാര പങ്കാളികളെ വൈവിധ്യവത്കരിക്കാന്‍ തന്റെ മന്ത്രാലയം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ശരാശരി ആഗോള ചരക്ക് വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ റഷ്യ താലിബാന്‍ ഭരണകൂടത്തിന് കിഴിവ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അസീസി പറഞ്ഞു.

2021 ആഗസ്റ്റില്‍ യു.എസ് നേതൃത്വത്തിലുള്ള സൈന്യത്തിന്റെ പിന്മാറ്റത്തെ തുടര്‍ന്ന് അധികാരത്തിലേറിയ താലിബാന്‍, വിദേശ ഭരണകൂടവുമായി നടത്തുന്ന ആദ്യത്തെ സുപ്രധാന അന്താരാഷ്ട്ര സാമ്പത്തിക ഇപാടാണിത് 'മിഡില്‍ ഈസ്റ്റ് ഐ്' റിപ്പോര്‍ട്ട് ചെയ്തു. റഷ്യയുള്‍പ്പെടെ ഒരു രാജ്യവും അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തെ നിയമാനുസൃത ഭരണൂകടമായി അംഗീകരിച്ചിട്ടില്ല. എന്നിരുന്നാലും, വിവിധ രാഷ്ട്രങ്ങളെ പോലെ റഷ്യ കാബൂളില്‍ എംബസി തുറന്നിട്ടുണ്ട്.

Next Story

RELATED STORIES

Share it