Sub Lead

വൃദ്ധ മാതാവിനെ പത്തു വര്‍ഷം വീട്ടിനുള്ളില്‍ പൂട്ടിയിട്ടു: മക്കളായ പോലിസുകാരനും ദൂരദര്‍ശന്‍ ജീവനക്കാരനുമെതിരേ കേസ്

72 വയസ്സുകാരിയായ ജ്ഞാനജ്യോതിയെയാണ് മക്കളായ ഷണ്‍മുഖ സുന്ദരം, വെങ്കിടേശന്‍ എന്നിവര്‍ ചേര്‍ന്ന് പൂട്ടിയിട്ടത്. 50കാരനായ ഷണ്‍മുഖ സുന്ദരം ചെന്നൈയില്‍ പോലിസ് ഇന്‍സ്‌പെക്ടറാണ്. 45കാരനായ വെങ്കിടേശന്‍ ദൂരദര്‍ശന്‍ ജീവനക്കാരനാണ്.

വൃദ്ധ മാതാവിനെ പത്തു വര്‍ഷം വീട്ടിനുള്ളില്‍ പൂട്ടിയിട്ടു: മക്കളായ പോലിസുകാരനും ദൂരദര്‍ശന്‍ ജീവനക്കാരനുമെതിരേ കേസ്
X

തഞ്ചാവൂര്‍ (തമിഴ്‌നാട്): വൃദ്ധയായ മാതാവിനെ പത്തു വര്‍ഷം വീട്ടില്‍ പൂട്ടിയിട്ട സഹോദരര്‍മാര്‍ക്കെതിരേ കേസ്. 72 വയസ്സുകാരിയായ ജ്ഞാനജ്യോതിയെയാണ് മക്കളായ ഷണ്‍മുഖ സുന്ദരം, വെങ്കിടേശന്‍ എന്നിവര്‍ ചേര്‍ന്ന് പൂട്ടിയിട്ടത്. 50കാരനായ ഷണ്‍മുഖ സുന്ദരം ചെന്നൈയില്‍ പോലിസ് ഇന്‍സ്‌പെക്ടറാണ്. 45കാരനായ വെങ്കിടേശന്‍ ദൂരദര്‍ശന്‍ ജീവനക്കാരനാണ്.

വീട്ടിനുള്ളില്‍ അവശനിലയില്‍ നഗ്‌നയായി കിടക്കുന്ന വൃദ്ധയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കണ്ട ഒരു അജ്ഞാതന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജ്ഞാനജ്യോതിയെ സാമൂഹ്യ നീതി വകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തുകയായിരുന്നു.

മക്കളായ ഇരുവരും വീടിന്റെ താക്കോല്‍ നല്‍കാന്‍ വിസമ്മതിച്ചതോടെ സാമൂഹ്യ നീതി വകുപ്പ് ഉദ്യോഗസ്ഥര്‍ പോലിസിന്റെ സഹായം തേടി. തുടര്‍ന്ന് വാതില്‍ ചവിട്ടി പൊളിച്ചാണ് വൃദ്ധയെ പുറത്തെത്തിച്ചത്. നിലവില്‍ ജ്ഞാനജ്യോതി തഞ്ചാവൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

വിശപ്പ് സഹിക്കാതെയാകുമ്പോള്‍ ജ്ഞാനജ്യോതി ഒരു അലാറം മുഴക്കും. ഇതു കേള്‍ക്കുന്ന അയല്‍വാസികള്‍ ആരെങ്കിലും ജനലിലൂടെ പഴങ്ങളോ ബിസ്‌ക്കറ്റോ എറിഞ്ഞുകൊടുക്കും. ഇങ്ങനെയാണ് ജ്ഞാനജ്യോതി ജീവന്‍ നിലനിര്‍ത്തിയതെന്നും പോലിസ് വ്യക്തമാക്കുന്നു.

അതേസമയം, ജ്ഞാനജ്യോതിയുടെ പെന്‍ഷന്‍ തുകയായ 30,000 രൂപ സഹോദരനായ വെങ്കിടേശനാണ് എല്ലാ മാസവും കൈപ്പറ്റാറുള്ളതെന്നും അതിനാല്‍ അമ്മയുടെ ദുരവസ്ഥയ്ക്ക് കാരണം സഹോദരനാണെന്നും ഷണ്‍മുഖ സുന്ദരം മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി.

Next Story

RELATED STORIES

Share it