Sub Lead

ഉത്തരേന്ത്യക്കാര്‍ക്കായി മലയാളികളെയും തമിഴരെയും തഴഞ്ഞു; ആരോപണവുമായി യുക്രെയ്‌നില്‍നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ഥികള്‍

കേരളത്തിലെ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാന്‍ ഏര്‍പ്പാടാക്കിയ വിമാനം പെട്ടെന്ന് റദ്ദാക്കി. ഇത് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായി. മലയാളി വിദ്യാര്‍ത്ഥികള്‍ ഇതിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയെന്നും വിദ്യാര്‍ഥികളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപോര്‍ട്ട് ചെയ്തു.

ഉത്തരേന്ത്യക്കാര്‍ക്കായി മലയാളികളെയും തമിഴരെയും തഴഞ്ഞു; ആരോപണവുമായി യുക്രെയ്‌നില്‍നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ഥികള്‍
X
ന്യൂഡല്‍ഹി: റഷ്യന്‍ സൈനികാധിനിവേശം നടത്തുന്ന യുക്രെയ്‌നിലെ യുദ്ധഭൂമിയില്‍നിന്ന് വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുന്നതില്‍ വിവേചനമെന്ന് മടങ്ങിയെത്തിയ തമിഴ് വിദ്യാര്‍ഥികള്‍. ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി തങ്ങളുടെ പേരുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. കേരളത്തിലെ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാന്‍ ഏര്‍പ്പാടാക്കിയ വിമാനം പെട്ടെന്ന് റദ്ദാക്കി. ഇത് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായി. മലയാളി വിദ്യാര്‍ത്ഥികള്‍ ഇതിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയെന്നും വിദ്യാര്‍ഥികളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപോര്‍ട്ട് ചെയ്തു.


വിമാനത്തില്‍ 70-80 സീറ്റുകള്‍ ലഭ്യമാണ്. അന്ന് രാവിലെ തന്നെ ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ എത്തിയിരുന്നു. ഞങ്ങള്‍ 24 മുതല്‍ 48 മണിക്കൂര്‍ വരെ കാത്തിരിക്കുകയായിരുന്നു. ഒഴിപ്പിക്കലിന് ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനായി ഉദ്യോഗസ്ഥര്‍ ദക്ഷിണേന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പേരുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന് വിദ്യാര്‍ത്ഥി ആരോപിച്ചു.

ആദ്യം വരുന്നവര്‍ക്ക് ആദ്യം അവസരം നല്‍കുമെന്നായിരുന്നു ഉദ്യോഗസ്ഥര്‍ തങ്ങളോട് പറഞ്ഞിരുന്നത്. മാര്‍ച്ച് ഒന്നിന് ഞങ്ങള്‍ അതിര്‍ത്തിയില്‍ എത്തിയ. മാര്‍ച്ച് രണ്ടിന് ഒരു ഫ്‌ലൈറ്റ് ഷെഡ്യൂള്‍ ചെയ്യണമായിരുന്നു, പക്ഷേ അത് സംഭവിച്ചില്ലെന്നും മറ്റൊരു വിദ്യാര്‍ത്ഥി ആരോപിച്ചു. കേരളത്തില്‍ നിന്ന് 15 മലയാളികള്‍ക്ക് പോകാനുള്ള ഒരു വിമാനം ഉണ്ടായിരുന്നു. എന്നാല്‍ കാരണം വ്യക്തമാക്കാതെ വിമാനം റദ്ദാക്കി. മലയാളികള്‍ക്ക് പകരം ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയെന്നും ഇതിനെതിരേ പ്രതിഷേധവുമായി മലയാളികള്‍ രംഗത്തെത്തിയെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.

Next Story

RELATED STORIES

Share it