Sub Lead

'പോവണ്ടാന്ന് വൈഫ് കുറേ പറഞ്ഞതാ, ഒറ്റ മോളായിരുന്നു'; ഹൃദയം പിളര്‍ക്കുന്ന വാക്കുകളുമായി യുവാവ്

പോവണ്ടാന്ന് വൈഫ് കുറേ പറഞ്ഞതാ, ഒറ്റ മോളായിരുന്നു; ഹൃദയം പിളര്‍ക്കുന്ന വാക്കുകളുമായി യുവാവ്
X

താനൂര്‍: നാടിനെ കണ്ണീരണിയിച്ച ബോട്ട് ദുരന്തത്തില്‍ ഉറ്റവരുടെ വിയോഗം താങ്ങാനാവാതെ കഴിയുകയാണ് നിരവധി കുടുംബങ്ങള്‍. ബോട്ട് കരയ്‌ക്കെത്തിച്ചെങ്കിലും ദുരന്ത നിരാവരണ സേന ഉള്‍പ്പെടെ ഇപ്പോഴും തിരച്ചില്‍ നടത്തുന്നുണ്ട്. പോസ്റ്റുമോര്‍ട്ടം നടപടികളും തുടരുകയാണ്. അതിനിടെ, ഹൃദയം പിളര്‍ക്കുനന് വാക്കുകളാണ് അപകടത്തില്‍ രക്ഷപ്പെട്ടവരില്‍നിന്നുണ്ടവുന്നത്. ഏക മകളെ നഷ്ടപ്പെട്ട മലപ്പുറം മുണ്ടുപറമ്പ് സ്വദേശി നിഹാസ്, രണ്ടുമൂന്ന് കുട്ടികളെ രക്ഷപ്പെടുത്തിയെങ്കിലും തന്റെ മോളെ കിട്ടിയില്ലെന്ന് ഇടറുന്ന വാക്കുകളോടെയാണ് വിവരിച്ചത്. ബോട്ട് ചെരിഞ്ഞപ്പോള്‍ ഭാര്യയും മകളും തെറിച്ചു വീഴുകയായിരുന്നുവെന്ന് നിഹാസ് പറഞ്ഞു. തിരച്ചിലില്‍ രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി. എന്റെ മകളെ കണ്ടെത്താനായില്ല. പിന്നീട് മകളുടെ ചേതനയറ്റ ശരീരമാണ് കണ്ടതെന്നും നഹാസ് പറഞ്ഞു. ഞങ്ങള്‍ വന്നതു തന്നെ 6.40നായിരുന്നു. വൈഫ് ഒരുപാട് വട്ടം പറഞ്ഞതായിരുന്നു പോവണ്ടാന്ന്. മകള്‍ക്ക് കടല്‍പ്പാലം കാണിച്ചുകൊടുക്കാനാണ് വന്നത്. ആറരക്ക് പാലം അടച്ചതിനാലാണ് ബോട്ടില്‍ കയറിയത്. ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല. മകള്‍ അടക്കമുള്ളവര്‍ മുകളില്‍ കയറിയപ്പോള്‍ തന്നെ ലൈഫ് ജാക്കറ്റ് ധരിക്കാന്‍ ബോട്ട് ഉടമസ്ഥര്‍ പറഞ്ഞിരുന്നു. ബോട്ട് മറിഞ്ഞപ്പോള്‍ മകള്‍ എന്റെ കൈയില്‍തന്നെയുണ്ടായിരുന്നു. പിന്നെ അവള്‍ പോയി. തിരഞ്ഞുനോക്കിയപ്പോള്‍ ഒരു കുട്ടിയെ കിട്ടി. അവളെ മുകളിലുള്ളവര്‍ക്ക് കൊടുത്തു. രണ്ട് മൂന്ന് കുട്ടികളെ ഞാന്‍ രക്ഷപ്പെടുത്തി. എന്റെ മോളെ മാത്രം രക്ഷിക്കാനായില്ല. ഒറ്റ മോളായിരുന്നു. ഈ ആഗസ്തില്‍ ഏഴ് വയസ് തികയുമായിരുന്നുവെന്നും നഹാസ് പറഞ്ഞു.

ബോട്ട് യാത്ര തുടങ്ങി 300 മീറ്ററിനുള്ളില്‍ തന്നെ അപകടമുണ്ടായതായി അപകടത്തില്‍ ഭാര്യയ്‌ക്കൊപ്പം രക്ഷപ്പെട്ട മറ്റൊരു യുവാവ് പറഞ്ഞു. ഞായറാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് താനൂര്‍ പൂരപ്പുഴയില്‍ ബോട്ട് മറിഞ്ഞത്. 22 പേര്‍ മരിച്ചതായാണ് സ്ഥിരീകരിച്ചത്. അതിനിടെ, മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ 10ഓടെ ദുരന്തമേഖല സന്ദര്‍ശിക്കും.

Next Story

RELATED STORIES

Share it