Sub Lead

താനൂര്‍ ബോട്ട് ദുരന്തം: ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ സ്ഥലം സന്ദര്‍ശിച്ചു

താനൂര്‍ ബോട്ട് ദുരന്തം: ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ സ്ഥലം സന്ദര്‍ശിച്ചു
X
പരപ്പനങ്ങാടി: താനൂര്‍ ബോട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഹൈക്കോടതി റിട്ട. ജസ്റ്റിസ് വി കെ മോഹനന്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. വ്യാഴാഴ്ച രാവിലെ താനൂരിലെത്തിയ വി കെ മോഹനന്‍ ഉച്ചയോടെയാണ് അപകടം നടന്ന പൂരപ്പുഴയുടെ തീരത്തെത്തിയത്. ശേഷം ബോട്ട് വിശദമായി പരിശോധിച്ചു. തിരൂര്‍ ഡിവൈഎസ്പി ബെന്നിയും സംഘവും അദ്ദേഹത്തെ അനുഗമിച്ചു. സ്വകാര്യ സന്ദര്‍ശനമാണ് നടത്തിയതെന്ന് റിട്ട. ജസ്റ്റിസ് വി കെ മോഹനന്‍ പറഞ്ഞു. സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയ ശേഷം കമ്മീഷന്‍ അംഗങ്ങള്‍ യോഗം ചേരും. സങ്കേതിക വിദഗ്ധരുടെയും നിയമ വിദഗ്ധരുടെയും സഹായം ആവശ്യമെങ്കില്‍ തേടുമെന്നും ജസ്റ്റിസ് വി കെ മോഹനന്‍ വൃക്തമാക്കി. അന്വേഷണത്തില്‍ എന്തെല്ലാം കാര്യങ്ങള്‍ ഉള്‍പ്പെപടുത്തണമെന്ന് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയാലേ വ്യക്തമാവൂ. സ്വകാര്യ സന്ദര്‍ശനമാന്ന് നടത്തിയതെന്നും ജസ്റ്റിസ് വി കെ മോഹനന്‍ പറഞ്ഞു. കഴിഞ്ഞദിവസം അപകടത്തില്‍പ്പെട്ട ബോട്ട് ഫോറന്‍സിക് വിദഗ്ധരും വിശദമായി പരിശോധിച്ചിരുന്നു. ഹൈക്കോടതി റിട്ട.ജസ്റ്റിസ് വികെ മോഹനന്‍ അടക്കം മൂന്നുപേരാണ് അപകടം അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിലാണ് ജുഡീഷ്യല്‍ അന്വേഷണത്തിനായുള്ള കമ്മീഷനെ നിയമിച്ചത്.
Next Story

RELATED STORIES

Share it