Sub Lead

താനൂര്‍ ബോട്ട് ദുരന്തം: ഒന്നാംപ്രതിയായ ബോട്ടുടമയ്ക്ക് ഹൈക്കോടതിയുടെ ജാമ്യം

താനൂര്‍ ബോട്ട് ദുരന്തം: ഒന്നാംപ്രതിയായ ബോട്ടുടമയ്ക്ക് ഹൈക്കോടതിയുടെ ജാമ്യം
X

കൊച്ചി: താനൂര്‍ ബോട്ട് ദുരന്തക്കേസിലെ ഒന്നാംപ്രതിയായ ബോട്ടുടമയ്ക്ക് ഹൈക്കോടതിയുടെ ജാമ്യം. ഒന്നാം പ്രതിയും അപകടം വരുത്തിയ 'അറ്റ്‌ലാന്റിക്' ബോട്ടിന്റെ ഉടമയുമായ നാസറിനാണ് ഹൈകോടതി ജാമ്യം അനുവദിച്ചത്. അപകടത്തിന്റെ പിറ്റേന്ന് തന്നെ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. മെയ് ഏഴിനാണ് താനൂര്‍ ഒട്ടുംപുറം തൂവല്‍തീരത്തെ പുഴയില്‍ ബോട്ട് മുങ്ങി 22 പേര്‍ മരണപ്പെട്ടത്. കേസില്‍ 101 ദിവസമായി റിമാന്‍ഡില്‍ കഴിയുന്ന പ്രതിക്ക് റിമാന്‍ഡില്‍ കഴിഞ്ഞ കാലയളവ് കൂടി പരിഗണിച്ചാണ് ജാമ്യം നല്‍കിയത്. കേസിലെ ഏഴ്, എട്ട്, ഒമ്പത് പ്രതികള്‍ക്കും ഹൈകോടതി ജാമ്യം നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ജാമ്യം അനുവദിച്ചത്.

സംഭവത്തില്‍ പോര്‍ട്ട് ഉദ്യോഗസ്ഥരായ ബേപ്പൂര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ പ്രസാദ്, സര്‍വേയര്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ക്കെതിരെയും അന്വേഷണ സംഘം കൊലക്കുറ്റം ചുമത്തിയിരുന്നു. അപകടത്തില്‍പ്പെട്ട ബോട്ട് യാര്‍ഡില്‍ പണി കഴിപ്പിക്കുമ്പോള്‍ തന്നെ പരാതികള്‍ ലഭിച്ചിരുന്നുവെന്നും എന്നാല്‍ ഉദ്യോഗസ്ഥര്‍ നടപടിയും സ്വീകരിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കുറ്റം ചുമത്തിയത്. മല്‍സ്യബന്ധന ബോട്ട് ഉല്ലാസ ബോട്ടാക്കി മാറ്റുന്നുവെന്ന വിവരം ലഭിച്ചിട്ടും ഇക്കാര്യങ്ങളൊന്നും സൂചിപ്പിക്കാതെയാണ് ലൈസന്‍സ് നല്‍കിയത്.

Next Story

RELATED STORIES

Share it