Sub Lead

കോൺ​ഗ്രസിന് പിന്നാലെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ റാലിയുമായി ബിജെപി

ഭാരത് ജോഡോ യാത്രയ്ക്ക് ആവേശം പകരാൻ ഇന്ന് പ്രിയങ്ക ഗാന്ധിയും എത്തും. ഭാരത് ജോഡോ യാത്രയ്ക്ക് ആവേശം പകര്‍ന്ന് രാഹുല്‍ ഗാന്ധിക്കൊപ്പം പദയാത്രയില്‍ കഴിഞ്ഞ ദിവസം സോണിയാ ഗാന്ധി പങ്കെടുത്തിരുന്നു.

കോൺ​ഗ്രസിന് പിന്നാലെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ റാലിയുമായി ബിജെപി
X

ബംഗളൂരു: കോൺ​ഗ്രസിന് പിന്നാലെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ റാലിയുമായി ബിജെപി. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെക്കേഇന്ത്യൻ സംസ്ഥാനങ്ങളിൽ റാലി നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. സപ്തംബർ 11ന് കർണാടകയിൽ നിന്നാരംഭിക്കുന്ന റാലി ഡിസംബർ വരെ നീണ്ടു നില്‍ക്കും.

യോഗി ആദിത്യനാഥ്, അരുൺസിങ്ങ്, നളിൻ കുമാർ കട്ടീൽ തുടങ്ങിയ കേന്ദ്ര നേതാക്കളും റാലിയിൽ പങ്കെടുക്കും. 165 നിയമസഭാ മണ്ഡലങ്ങളിൽ ഈ കേന്ദ്ര നേതാക്കള്‍ പര്യടനം നടത്തുമെന്ന റിപോർട്ടുകളുമുണ്ട്. യെദ്യൂരപ്പക്കാണ് റാലികളുടെ ഏകോപന ചുമതല.

അതേസമയം ഭാരത് ജോഡോ യാത്രയ്ക്ക് അഭിവാദ്യം അര്‍പ്പിച്ച സവര്‍ക്കറുടെ ഫോട്ടോയുള്ള ഫ്ലക്സ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കോണ്‍ഗ്രസ് എംഎല്‍എയായ എന്‍ എ ഹാരിസിന്‍റെ പേരിലുള്ള ഫ്ലക്സില്‍ മുന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടേയും, കോണ്‍ഗ്രസ് കര്‍ണാടക പ്രസിഡന്‍റ് ഡി കെ ശിവകുമാറിന്‍റേയും ചിത്രങ്ങളുണ്ട്. ഒപ്പം രാഹുൽ ​ഗാന്ധി നടക്കുന്ന ചിത്രവും ഉണ്ട്.

എന്നാല്‍ ഇത്തരത്തില്‍ ഒരു ചിത്രം കോണ്‍ഗ്രസ് വച്ചിട്ടില്ലെന്നാണ് കര്‍ണാടക കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഭാരത് ജോഡോ യാത്രയുടെ വിജയം കുറച്ചുകാണിക്കാൻ ചില വര്‍​ഗീയ കക്ഷികള്‍ സ്ഥാപിച്ച വ്യാജ ഫ്ലക്സാണ് ഇതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. ഇത്തരം പ്രചാരണങ്ങള്‍ക്കെതിരേ നിയമനടപടി അടക്കം ആലോചിക്കുന്നതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ആവേശം പകരാൻ ഇന്ന് പ്രിയങ്ക ഗാന്ധിയും എത്തും. ഭാരത് ജോഡോ യാത്രയ്ക്ക് ആവേശം പകര്‍ന്ന് രാഹുല്‍ ഗാന്ധിക്കൊപ്പം പദയാത്രയില്‍ കഴിഞ്ഞ ദിവസം സോണിയാ ഗാന്ധി പങ്കെടുത്തിരുന്നു. കര്‍ണാടകയില്‍ നാലര കിലോമീറ്റര്‍ ദൂരം സോണിയ പദയാത്ര നടത്തി. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടി തുടക്കം കുറിച്ചായിരുന്നു ഭാരത് ജോ‍‍ഡോ യാത്ര.

Next Story

RELATED STORIES

Share it