Sub Lead

'വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബോംബ് വെച്ച് തകര്‍ക്കും': മേഘാലയ മുഖ്യമന്ത്രിക്ക് ഭീഷണി സന്ദേശം; പിന്നില്‍ 'തൊഴിലില്ലാത്ത യോഗ്യതയുള്ള യുവാക്കളുടെ ഭീകര സംഘം'

37 'യോഗ്യതയുള്ള തൊഴിലില്ലാത്ത യുവാക്കള്‍' ചേര്‍ന്ന് രൂപീകരിച്ച 'ഭീകരസംഘം' എന്ന് സ്വയം വിശേഷിപ്പിക്കുന്ന ലവെയ് ബാ ഫിര്‍നൈയാണ് കോണ്‍റാഡ് കെ സാങ്മയ്ക്ക് ഇമെയില്‍ അയച്ചത്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബോംബ് വെച്ച് തകര്‍ക്കും: മേഘാലയ മുഖ്യമന്ത്രിക്ക് ഭീഷണി സന്ദേശം; പിന്നില്‍ തൊഴിലില്ലാത്ത യോഗ്യതയുള്ള യുവാക്കളുടെ ഭീകര സംഘം
X

കോണ്‍റാഡ് സാങ്മ

ഷില്ലോങ്: മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയ്ക്ക് ഭീഷണിക്കത്ത്. 'തൊഴിലില്ലാത്ത യോഗ്യതയുള്ള യുവാക്കളുടെ ഭീകര (Terror group of qualified jobless youth) സംഘമാണ് മുഖ്യമന്ത്രിക്ക് ഇമെയില്‍ വഴി ഭീഷണി സന്ദേശം അയച്ചത്. 37 'യോഗ്യതയുള്ള തൊഴിലില്ലാത്ത യുവാക്കള്‍' ചേര്‍ന്ന് രൂപീകരിച്ച 'ഭീകരസംഘം' എന്ന് സ്വയം വിശേഷിപ്പിക്കുന്ന ലവെയ് ബാ ഫിര്‍നൈയാണ് കോണ്‍റാഡ് കെ സാങ്മയ്ക്ക് ഇമെയില്‍ അയച്ചത്.

മെയ് 1 മുതല്‍ എല്ലാ ആഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരെ ബോംബാക്രമണ പരമ്പര ഉണ്ടാകുമെന്നാണ് മെയിലിലെ ഭീഷണി. സന്ദേശത്തിന്റെ ഉറവിടം ഉള്‍പ്പടേയുള്ള കാര്യങ്ങളില്‍ പോലിസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിഘടനവാദ നിരോധിത സംഘടനയായ ഹൈനിവ്ട്രപ് നാഷണല്‍ ലിബറേഷന്‍ കൗണ്‍സില്‍ (Hynnietwrep National Liberation Council) സര്‍ക്കാറുമായി സന്ധി വാഗ്ദാനം ചെയ്ത് ആഴ്ചകള്‍ക്ക് ശേഷമാണ് ഇത്തരമൊരു ഭീഷണി. ഹൈനിവ്ട്രപ് നാഷണല്‍ ലിബറേഷന്‍ കൗണ്‍സിലില്‍ നിന്നും തെറ്റിപ്പിരഞ്ഞതോ അല്ലെങ്കില്‍ തീവ്ര ആശയങ്ങള്‍ തുടരാന്‍ ആഗ്രഹിക്കുന്നതോ ആയ സംഘമാണ് ഭീഷണി സന്ദേശത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.

ഗ്രൂപ്പിന്റെ ഹിറ്റ് ലിസ്റ്റില്‍ മേഘാലയ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ കെട്ടിടവും നോര്‍ത്ത് ഈസ്‌റ്റേണ്‍ ഹില്‍ യൂണിവേഴ്‌സിറ്റിയും ഉള്‍പ്പെടുന്നുണ്ട്. 'നിങ്ങളും നിങ്ങളുടെ സര്‍ക്കാരും അവിടെയുള്ള എല്ലാ മേഘാലയക്കാരെയും ജോലിക്ക് നിയമിക്കുന്നതിനുള്ള ഒരു പരിഹാരം കണ്ടെത്തുന്നതുവരെ ഞങ്ങള്‍ ബോംബുകള്‍ സ്ഥാപിച്ചുകൊണ്ടിരിക്കും,' ഭീഷണി കത്തില്‍ പറയുന്നു.

എച്ച്എന്‍എല്‍സിയുമായി ചര്‍ച്ചകള്‍ നിരുപാധികമായിരിക്കുമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി ലഖ്‌മെന്‍ റിംബുയി പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് പോലfസ് കത്ത് വെളിപ്പെടുത്തിയത്.

Next Story

RELATED STORIES

Share it