- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാനദണ്ഡം ലംഘിച്ച് കൊവിഡ് വാക്‌സിന്‍: അനന്തിരവന്റെ നടപടി തെറ്റെന്ന് ഫട്‌നാവിസ്
വാക്‌സിനെടുക്കാന്‍ തന്‍മയ് അര്‍ഹനാണെങ്കില്‍ തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും എന്നാല്‍ അങ്ങനെയല്ലെങ്കില്‍ അത് തെറ്റാണെന്നും ഫഡ്‌നാവിസ് പറഞ്ഞു.
മുംബൈ: 22കാരനായ തന്റെ അനന്തരവന്‍ തന്‍മയ് ഫഡ്‌നാവിസിന് കൊവിഡ് വാക്‌സിന്‍ നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. വാക്‌സിനെടുക്കാന്‍ തന്‍മയ് അര്‍ഹനാണെങ്കില്‍ തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും എന്നാല്‍ അങ്ങനെയല്ലെങ്കില്‍ അത് തെറ്റാണെന്നും ഫഡ്‌നാവിസ് പറഞ്ഞു.
സംഭവം വിവാദമായതോടെയാണ് ഫട്‌നാവിസിന്റെ പ്രതികരണം. 'തന്‍മയ് നിലവിലെ നിര്‍ദ്ദേശങ്ങളനുസരിച്ചാണ് വാക്‌സിന്‍ എടുത്തതെങ്കില്‍ അതില്‍ തെറ്റില്ല. എന്നാല്‍ അങ്ങനെയല്ലെങ്കില്‍ തികച്ചും അസംബന്ധമാണ്. എന്റെ ഭാര്യയ്‌ക്കോ മകള്‍ക്കോ ഇതുവരെ വാക്‌സിന്‍ ലഭിച്ചിട്ടില്ല'- ഫഡ്‌നാവിസ് പറഞ്ഞു. ഏപ്രില്‍ 20നാണ് ഫഡ്‌നാവിസിന്റെ അനന്തരവനായ തന്‍മയ് ഫഡ്‌നാവിസിന് കൊവിഡ് വാക്‌സിന്‍ ലഭിച്ചത്.
45 വയസിനു മുകളിലുള്ളവര്‍ വാക്‌സിനെടുക്കാന്‍ ഓടി നടക്കുമ്പോള്‍ ബിജെപി നേതാവിന്റെ 22കാരനായ മരുമകന് എങ്ങനെയാണ് വാക്‌സിന്‍ ലഭിച്ചതെന്നു പരിശോധിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.
Dear @Dev_Fadnavis, is your Nephew Tanmay Fadnavis 45+ years old?
— Srivatsa (@srivatsayb) April 19, 2021
If not, how is he eligible for taking the Vaccine?
Just like Remdesivir, are you hoarding Vaccines & giving it to your family members?
People are dying. There is Vaccine Shortage. But Fadnavis family is Safe. pic.twitter.com/6vjwIqNuEI
ശിവസേന നേതാക്കളും സാമൂഹിക പ്രവര്‍ത്തകരും ഫട്‌നാവിസിന്റെ അനന്തരവന്റെ നടപടിക്കെതിരേ മുന്നോട്ട് വന്നിരുന്നു. നാല്‍പ്പത്തി അഞ്ച് വയസിനു മുകളിലുള്ളവര്‍ക്കാണ് മഹാരാഷ്ട്രയില്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ അനുമതിയുള്ളത്. ഫഡ്‌നാവിസിന്റെ മരുമകനായ തന്‍മയ് ഫഡ്‌നാവിസ് വാക്‌സിന്‍ സ്വീകരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവാദമായത്. തന്‍മയ് മുംബൈയില്‍ ആദ്യ ഡോസും നാഗ്പുരിലെ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ രണ്ടാമത്തെ ഡോസും സ്വീകരിച്ചെന്നാണ് റിപ്പോര്‍ട്ട്.
RELATED STORIES
ബിജെപിയിലേക്ക് ക്ഷണം ലഭിച്ചിരുന്നതായി ശശി തരൂര്; വിദേശകാര്യ മന്ത്രി...
2 Nov 2024 7:46 AM GMTവ്യാജ വനിതാ എസ്ഐ പിടിയില്; ബ്യൂട്ടി പാര്ലറില് പണം നല്കാതെ...
2 Nov 2024 2:45 AM GMTവായുമലിനീകരണം: പത്തിലൊന്ന് കുടുംബങ്ങളിലും ആരോഗ്യപ്രശ്നങ്ങള്
2 Nov 2024 2:34 AM GMTആര്എസ്എസ്സിനെ വിദ്വേഷസംഘടനയായി പ്രഖ്യാപിക്കണമെന്ന് കനേഡിയന്...
1 Nov 2024 3:55 PM GMTപുതിയ ട്രെയിന് ടിക്കറ്റ് ബുക്കിങ് നിയമങ്ങള് ഇന്ന് മുതല്...
1 Nov 2024 3:29 PM GMTബിജെപി കേരളത്തില് എത്തിച്ചത് 41 കോടി; പിന്നില് ലഹര് സിങ്,...
1 Nov 2024 12:16 PM GMT