- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജ്യം സാമ്പത്തിക തകര്‍ച്ചയില്‍; ഫാഷിസ്റ്റ് ഏകാധിപത്യത്തിന് ജനാധിപത്യത്തെ തകര്‍ക്കാനാവില്ലെന്ന് എം കെ ഫൈസി
വിമര്‍ശനങ്ങളെയും പ്രതിഷേധങ്ങളെയും ഭയപ്പെടുത്തി കീഴ്പ്പടുത്തി മുന്നോട്ട് പോകാനാണ് ആര്‍എസ്എസ് നിയന്ത്രിത കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. കേന്ദ്ര ഏജന്‍സികളെ കയറൂരി വിട്ട് പ്രതിപക്ഷ ശബ്ദങ്ങളെ നിശബ്ദമാക്കുകയാണ്. രാജ്യത്തിന്റെ സാമ്പത്തിക രംഗം അനുദിനം കൂപ്പുകുത്തുകയാണ്. ഡോളറിന്റെ വിനിമയ നിരക്കില്‍ രൂപയുടെ മൂല്യം അനുദിനം തകരുകയാണ്.
തിരുവനന്തപുരം: ഫാഷിസ്റ്റ് ഏകാധിപത്യത്തിന് രാജ്യത്തെ ജനാധിപത്യം തകര്‍ക്കാനാവില്ലെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തിരുവന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിമര്‍ശനങ്ങളെയും പ്രതിഷേധങ്ങളെയും ഭയപ്പെടുത്തി കീഴ്പ്പടുത്തി മുന്നോട്ട് പോകാനാണ് ആര്‍എസ്എസ് നിയന്ത്രിത കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. കേന്ദ്ര ഏജന്‍സികളെ കയറൂരി വിട്ട് പ്രതിപക്ഷ ശബ്ദങ്ങളെ നിശബ്ദമാക്കുകയാണ്. രാജ്യത്തിന്റെ സാമ്പത്തിക രംഗം അനുദിനം കൂപ്പുകുത്തുകയാണ്. ഡോളറിന്റെ വിനിമയ നിരക്കില്‍ രൂപയുടെ മൂല്യം അനുദിനം തകരുകയാണ്.
സുസ്ഥിര വികസനം പ്രതിഫലിക്കുന്ന സൂചികകളിലെല്ലാം പിന്നിലേയ്ക്ക് പൊയ്‌ക്കൊണ്ടിരിക്കുകയാണ് നമ്മുടെ രാജ്യം. മാനവ വികസന സൂചികയിലെ 189 രാജ്യങ്ങളുടെ പട്ടികയില്‍ 131ാം സ്ഥാനത്താണ് ഇന്ത്യ. ലോക പട്ടിണി സൂചികയില്‍ 101ാം സ്ഥാനത്ത് നിന്ന് 107ാം സ്ഥാനത്തേക്ക് താഴ്ന്നു. പരിസ്ഥിതി സൂചിക, മാധ്യമ സ്വാതന്ത്ര്യ സൂചിക തുടങ്ങി ഒട്ടേറെ സൂചികകളിലും ഏറ്റവും പുറകിലാണ് ഇന്ത്യയുടെ സ്ഥാനം. തൊഴിലില്ലായ്മ, വിലക്കയറ്റം, പണപ്പെരുപ്പം തുടങ്ങി സര്‍വ മേഖലകളിലും രാജ്യം ഗുരുതര പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. രാജ്യത്തെ രക്ഷിക്കാന്‍ ഫാഷിസ്റ്റ് ദുര്‍ഭരണത്തിനെതിരേ യോജിച്ച പോരാട്ടത്തിന് മതേതര കക്ഷികള്‍ തയ്യാറാവണമെന്നും എം കെ ഫൈസി ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ പി അബ്ദുല്‍ ഹമീദ്, തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, അജ്മല്‍ ഇസ്മായില്‍, പി പി റഫീഖ്, സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍, പി ആര്‍ സിയാദ്, ട്രഷറര്‍ എ കെ സ്വലാഹുദ്ദീന്‍, അഷ്‌റഫ് പ്രാവച്ചമ്പലം, എസ് പി അമീറലി, അന്‍സാരി ഏനാത്ത് സംസാരിച്ചു.
RELATED STORIES
സിപിഎം പച്ചയ്ക്ക് വര്ഗീയത പറയുന്നു; നിലപാട് തിരുത്തണമെന്ന് പി കെ...
22 Dec 2024 5:50 AM GMTഹൂത്തികളെ ആക്രമിക്കാന് പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMT''രാജ്യം ആരുടെയും തന്തയുടേതല്ല'' പരാമര്ശത്തിലെ രാജ്യദ്രോഹക്കേസ്...
22 Dec 2024 4:57 AM GMTഈജിപ്തില് സ്വര്ണ നാവുള്ള മമ്മികള് കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTമുസ്ലിം യുവാവിനെ ബലമായി ''ഹിന്ദുമതത്തില്'' ചേര്ത്തു;...
22 Dec 2024 3:43 AM GMT'സ്വര്ണ്ണക്കടത്ത്, ആഡംബര വീട് നിര്മാണം': എം ആര്‍ അജിത് കുമാറിന്...
22 Dec 2024 3:01 AM GMT