Sub Lead

ട്രെയിന്‍ പാളം തെറ്റിയ സംഭവം അട്ടിമറി നീക്കമല്ല

ദക്ഷിണ റെയില്‍വേ ഡപ്യൂട്ടി സീനിയര്‍ ചീഫ് സേഫ്റ്റി ഓഫിസര്‍ (ട്രാഫിക്) എസ് ടി രാമലിങ്കം അധ്യക്ഷനും ഡപ്യൂട്ടി സീനിയര്‍ ചീഫ് സേഫ്റ്റി ഓഫിസര്‍ (മെക്കാനിക്കല്‍) ആര്‍ മണിമാരന്‍, ഡപ്യൂട്ടി സീനിയര്‍ ചീഫ് സേഫ്റ്റി ഓഫിസര്‍ (എന്‍ജിനീയറിങ്) പി വില്യംസ് ജെയ് എന്നിവര്‍ അംഗങ്ങളുമായി രൂപീകരിച്ച അന്വേഷണ കമ്മിറ്റി ഇന്നലെ സ്ഥലം സന്ദര്‍ശിച്ചു.

ട്രെയിന്‍ പാളം തെറ്റിയ സംഭവം അട്ടിമറി നീക്കമല്ല
X

നഹാസ് എം നിസ്താര്‍

പെരിന്തല്‍മണ്ണ: ചെന്നൈ- മംഗളൂരു സൂപ്പര്‍ ഫാസ്റ്റ് മെയില്‍ ഷൊര്‍ണൂര്‍ ജങ്ഷനു സമീപം പാളംതെറ്റിയതിനു പിന്നില്‍ അട്ടിമറി നീക്കമല്ലെന്ന് റെയില്‍വേ അന്വേഷണത്തിലെ പ്രാഥമിക കണ്ടെത്തല്‍. ഇതോടെ സാങ്കേതിക കാരണങ്ങള്‍ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങി. ക്രോസ് ഓവറില്‍ സംഭവിച്ച തകരാറിനു കാരണമായ ഘടകങ്ങളാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്.

ദക്ഷിണ റെയില്‍വേ ഡപ്യൂട്ടി സീനിയര്‍ ചീഫ് സേഫ്റ്റി ഓഫിസര്‍ (ട്രാഫിക്) എസ് ടി രാമലിങ്കം അധ്യക്ഷനും ഡപ്യൂട്ടി സീനിയര്‍ ചീഫ് സേഫ്റ്റി ഓഫിസര്‍ (മെക്കാനിക്കല്‍) ആര്‍ മണിമാരന്‍, ഡപ്യൂട്ടി സീനിയര്‍ ചീഫ് സേഫ്റ്റി ഓഫിസര്‍ (എന്‍ജിനീയറിങ്) പി വില്യംസ് ജെയ് എന്നിവര്‍ അംഗങ്ങളുമായി രൂപീകരിച്ച അന്വേഷണ കമ്മിറ്റി ഇന്നലെ സ്ഥലം സന്ദര്‍ശിച്ചു.

ട്രാക്കിന്റെയും എന്‍ജിന്റെയും പാളം തെറ്റിയ ബോഗികളുടെയും ഷൊര്‍ണൂര്‍ ഐഒച്ച് വര്‍ക്‌ഷോപ്പില്‍ ബോഗികള്‍ പൂര്‍ണമായും അഴിച്ചെടുത്ത് പരിശോധന തുടരുകയാണ്. റെയില്‍വേ വിദഗ്ധസംഘം ഡിവിഷനല്‍ ഓഫിസില്‍ സംഭവത്തിന്റെ ദൃക്‌സാക്ഷികള്‍, ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്നു തെളിവെടുത്തു.

Next Story

RELATED STORIES

Share it