- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹജജ് കമ്മിറ്റി വഴിയുള്ള കേരളത്തിലെ ഹാജിമാരുടെ ആദ്യസംഘം തിരിച്ചെത്തി
കരിപ്പൂര്‍: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കര്‍മത്തിന് പോയ തീര്‍ഥാടകരുടെ ആദ്യ സംഘം കരിപ്പൂരില്‍ തിരിച്ചെത്തി. കരിപ്പൂരില്‍ നിന്ന് മെയ് 21ന് പുലര്‍ച്ചെ പുറപ്പെട്ട ആദ്യ ഹജ്ജ് വിമാനത്തില്‍ യാത്ര പുറപ്പെട്ട 166 ഹാജിമാരാണ് തിങ്കളാഴ്ച വൈകീട്ട് 4.15ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തില്‍ തിരിച്ചെത്തിയത്. മുക്കാല്‍ മണിക്കൂറിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ടെര്‍മിനലിന് പുറത്തെത്തിയ ഹാജിമാരെ ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. 161 തീര്‍ഥാടകരുമായി രണ്ടാമത്തെ ഹജ്ജ് വിമാനം ഇന്ന് രാത്രി 8.30 ഓടെ തിരിച്ചെത്തും. ഇതോടെ ആദ്യദിനം തിരിച്ചെത്തുന്ന ഹാജിമാര്‍ 327 ആവും.
ആദ്യ വിമാനത്തില്‍ തിരിച്ചെത്തിയ ഹാജിമാരെ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, അംഗങ്ങളായ അഡ്വ. പി മൊയ്തീന്‍കുട്ടി, ഡോ. ഐ പി അബ്ദുസ്സലാം, ഉമര്‍ ഫൈസി മുക്കം, പി ടി അക്ബര്‍, സഫര്‍ കയാല്‍, പി പി മുഹമ്മദ് റാഫി, മുഹമ്മദ് ഖാസിം കോയ, കൊണ്ടോട്ടി നഗരസഭാ വൈസ് ചെയര്‍മാന്‍ അഷ്‌റഫ് മടാന്‍, സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി ഫിറോസ്, ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി മുഹമ്മദലി എന്‍, ഹജ്ജ് വകുപ്പ് മന്ത്രിയുടെ ഓഫിസ് ഉദ്യോഗസ്ഥന്‍ യൂസുഫ് പടനിലം, പി കെ ഹസയ്ന്‍ സ്വീകരിച്ചു. ഹാജിമാരെ സഹായിക്കാനായി സെല്‍ ഓഫിസര്‍ പി കെ മുഹമ്മദ് ഷഫീഖിന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ 17 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ ഹാജിമാരുടെ ലഗേജ്, സംസം വിതരണം തുടങ്ങിയ കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഹജ്ജ് കമ്മിറ്റി വോളന്റിയര്‍മാരും ട്രെയിനര്‍മാരും ഹാജിമാരെ സഹായിക്കാന്‍ ഉണ്ടായിരുന്നു.
കേരളത്തില്‍ നിന്നു ഇത്തവണ മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നാണ് ഹാജിമാര്‍ യാത്ര തിരിച്ചത്. ഇതില്‍ കോഴിക്കോട് എംബാര്‍ക്കേഷന്‍ പോയിന്റില്‍ നിന്നു യാത്ര തിരിച്ച ഹാജിമാരുടെ മടക്ക യാത്രയാണ് ആരംഭിച്ചത്. കൊച്ചിയിലേക്കും കണ്ണൂരിലേക്കുമുള്ള മടക്ക യാത്രാ വിമാനങ്ങള്‍ ജൂലൈ10 ന് ആരംഭിക്കും. സൗദി എയര്‍ലൈന്‍സാണ് കൊച്ചിയിലും കണ്ണൂരിലും സര്‍വീസ് നടത്തുന്നത്. കൊച്ചിന്‍ എംബാര്‍ക്കേഷന്‍ പോയിന്റിലേക്കുള്ള ആദ്യ വിമാനം ജൂലൈ 10ന് രാവിലെ 10.35നും കണ്ണൂരിലേക്കുള്ള ആദ്യ സര്‍വീസ് 10ന് ഉച്ചയ്ക്ക് 12നുമാണ് എത്തുന്നത്. കേരളത്തിലേക്ക് മൊത്തം 89 സര്‍വീസുകളാണുള്ളത്. കോഴിക്കോട് 64, കൊച്ചി 16, കണ്ണൂര്‍ 9 സര്‍വീസുകളുണ്ടാകും. ജൂലൈ 22നാണ് അവസാന സര്‍വീസ്.
RELATED STORIES
ദലിത് യുവതിയുടെ മരണം; നീതി ലഭിച്ചില്ലെങ്കില്‍ രാജിവയ്ക്കും;...
2 Feb 2025 12:12 PM GMTമഹാകുംഭമേള: മതിയായ സുരക്ഷ ഏര്‍പ്പെടുത്തണമെന്നാവശ്യം; ഹരജി ഫെബ്രുവരി...
2 Feb 2025 11:18 AM GMTരാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കുറിച്ചും ഇതേ അഭിപ്രായമാണോ? ; സുരേഷ്...
2 Feb 2025 10:42 AM GMTഇന്ത്യക്ക് ലോകകപ്പ്; അണ്ടര്‍ 19 വനിതാ ടി-20 ക്രിക്കറ്റില്‍ കിരീടം
2 Feb 2025 9:43 AM GMTദേശീയ ഗെയിംസ്; വനിതാ വോളിബോളില്‍ കേരളത്തിന് സ്വര്‍ണം
2 Feb 2025 9:29 AM GMTതീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അഞ്ച് മരണം
2 Feb 2025 9:07 AM GMT