- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലുധിയാന ജില്ലാ കോടതിയില്‍ സ്‌ഫോടനം നടത്തിയ ആളെ തിരിച്ചറിഞ്ഞു
കേസില്‍ പെട്ടതിനും ശിക്ഷ ലഭിച്ചതിനുമുള്ള വൈരാഗ്യമാണ് സ്‌ഫോടനം നടത്താന്‍ കാരണമെന്നാണ് പോലിസിന്റെ നിഗമനം

ലുധിയാന: പഞ്ചാബിലെ ലുധിയാന ജില്ലാ കോടതിയില്‍ ഉണ്ടായ സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചയാളെതിരിച്ചറിഞ്ഞു. മുന്‍ പോലിസ് ഹെഡ് കോണ്‍സ്റ്റബിളായ ഗഗന്‍ ദീപ് സിങാണ് സ്‌ഫോടനം നടത്തിയതെന്ന് പഞ്ചാബ് പോലിസ് അറിയിച്ചു. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഇയാളാണെന്നു പോലിസ് പറഞ്ഞു. മയക്കുമരുന്ന് കേസില്‍ പെട്ട ഗഗന്‍ ദീപിനെ 2019 ല്‍ സര്‍വീസില്‍ നിന്നും പിരിച്ചു വിട്ടിരുന്നു. രണ്ട് മാസം മുന്‍പാണ് ഇയാള്‍ ജയില്‍ മോചിതനായത്.കേസില്‍ പെട്ടതിനും ശിക്ഷ ലഭിച്ചതിനുമുള്ള വൈരാഗ്യമാണ് സ്‌ഫോടനം നടത്താന്‍ കാരണമെന്നാണ് പോലിസിന്റെ നിഗമനം. വ്യാഴാഴ്ച ലുധിയാന കോടതിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചിരുന്നു. ഗഗന്‍ ദീപിന്റെ ബന്ധുക്കളെയും കുടുംബാംഗങ്ങളെയും പോലിസ് ചോദ്യം ചെയ്തു. സ്‌ഫോടനത്തില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ഉണ്ടായതായി നേരത്തെ പഞ്ചാബ് ഉപമുഖ്യമന്ത്രി സംശയം പ്രകടിപ്പിച്ചിരുന്നു.
RELATED STORIES
സ്റ്റാറായി കരുണ്‍ നായര്‍; ഇംഗ്ലണ്ടില്‍ സെഞ്ചുറിയോടെ തുടങ്ങി
30 May 2025 5:24 PM GMTഫ്രഞ്ച് പ്രസിഡന്റ് ജൂതരാഷ്ട്രത്തിനെതിരേ കുരിശ് യുദ്ധം തുടരുന്നുവെന്ന്...
30 May 2025 5:13 PM GMTമംഗളൂരു കമ്മീഷണറായി സുധീര്‍ കുമാര്‍ റെഡ്ഡി ചുമതലയേറ്റു
30 May 2025 5:00 PM GMTഅഞ്ച് കോടി രൂപ കൈക്കൂലി വാങ്ങാന്‍ ശ്രമിച്ച ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍...
30 May 2025 4:49 PM GMTശക്തമായ മഴ; മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
30 May 2025 4:20 PM GMTഅമേരിക്ക 'കണ്ടുപിടിച്ച' ക്രിസ്റ്റഫര്‍ കൊളംബസിന്റെ 'കപ്പല്‍' ലണ്ടനില്‍...
30 May 2025 4:16 PM GMT