- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഉത്ര വധക്കേസ് വിധി സ്വാഗതാര്‍ഹം: നാഷണല്‍ വിമന്‍സ് ഫ്രണ്ട്
സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടന്ന സമാന പീഢന , കൊലപാതക കേസുകളിലും ഈ മാതൃകയില്‍ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി കുറ്റവാളികളെ ശിക്ഷിക്കണം.
കോഴിക്കോട്: ഉത്ര വധക്കേസില്‍ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച കോടതി വിധിയെ നാഷണല്‍ വിമന്‍സ് ഫ്രണ്ട് സ്വാഗതം ചെയ്തു. സാക്ഷി പോലും ഇല്ലാത്ത ഈ കേസ് ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കുകയും പ്രതിയും ഉത്രയുടെ ഭര്‍ത്താവുമായ സൂരജിന് അര്‍ഹിക്കുന്ന ശിക്ഷതന്നെ വാങ്ങിക്കൊടുക്കാന്‍ പോലിസിനു കഴിഞ്ഞു എന്നുള്ളതും അഭിനന്ദനാര്‍ഹമാണെന്ന് എന്‍ഡബ്ല്യുഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് എ ആമിന വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
തുടക്കത്തില്‍ പാമ്പുകടിയേറ്റ മരണം എന്ന് ലോക്കല്‍ പോലിസ് എഴുതിത്തള്ളിയ കേസില്‍ ഉത്രയുടെ മാതാപിതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ഒരു രാഷ്ട്രീയ ഇടപെടല്‍ പോലും ഇല്ലാത്തതാണ് ഒരു വര്‍ഷം കൊണ്ട് ഈ കേസ് പൂര്‍ത്തിയാക്കാന്‍ പോലിസിന് സഹായകമായത്. സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടന്ന സമാന പീഢന , കൊലപാതക കേസുകളിലും ഈ മാതൃകയില്‍ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി കുറ്റവാളികളെ ശിക്ഷിക്കണം.
കേസുകള്‍ നീട്ടി വെക്കുന്നതും എഫ്‌ഐആര്‍ തയ്യാറാക്കുന്നതിലെ അപാകതയും ആണ് പല കേസിലും യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടാന്‍ കാരണമാകുന്നതെന്നും എ ആമിന ചൂണ്ടിക്കാട്ടി.
RELATED STORIES
അതിശൈത്യം ഗസയെ ബാധിക്കുന്നു; അഭയാര്‍ത്ഥി ക്യാംപിലെ ജീവിതം ദുരിത...
23 Dec 2024 6:53 AM GMTജഡ്ജിക്കെതിരേ ചെരുപ്പെറിഞ്ഞ് കൊലക്കേസ് പ്രതി; പുതിയ കേസെടുത്ത് പോലിസ്
23 Dec 2024 6:36 AM GMTവര്‍ഗീയതയോട് സന്ധി ചെയ്യുന്ന സമീപനമാണ് കോണ്‍ഗ്രസിന്റേത്: എം വി...
23 Dec 2024 6:25 AM GMTവളര്‍ത്തുനായയെ പിടിച്ച കരടിക്കെതിരേ നിന്ന് യുവാവ് (വീഡിയോ)
23 Dec 2024 6:06 AM GMTപ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍; ലാ ലിഗയില്‍ റയല്‍...
23 Dec 2024 5:53 AM GMTവിജയരാഘവന് തെറ്റായൊന്നും പറഞ്ഞിട്ടില്ല: പി കെ ശ്രീമതി
23 Dec 2024 5:43 AM GMT