Sub Lead

എന്‍ഐഎ ചോദ്യം ചെയ്യുന്നത് അതീവ ഗൗരവതരം; ജലീല്‍ രാജിവെക്കണമെന്ന് ചെന്നിത്തല

കൂടുതല്‍ നാണംകെടാതെ ഇനിയെങ്കിലും ജലീല്‍ രാജി വെക്കാന്‍ തയ്യാറാവണം എന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാന ചരിത്രത്തില്‍ സമാനമായ ഒരു സംഭവം ഇതുവരെ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി എന്തിനെയോ ഭയക്കുന്നത് കൊണ്ടാണ് ജലീലിനെ സംരക്ഷിക്കുന്നത്. ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ചെന്നിത്തല പറഞ്ഞു.

എന്‍ഐഎ ചോദ്യം ചെയ്യുന്നത് അതീവ ഗൗരവതരം; ജലീല്‍ രാജിവെക്കണമെന്ന് ചെന്നിത്തല
X

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത് അതീവ ഗൗരവതരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൂടുതല്‍ നാണംകെടാതെ ഇനിയെങ്കിലും ജലീല്‍ രാജി വെക്കാന്‍ തയ്യാറാവണം എന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാന ചരിത്രത്തില്‍ സമാനമായ ഒരു സംഭവം ഇതുവരെ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി എന്തിനെയോ ഭയക്കുന്നത് കൊണ്ടാണ് ജലീലിനെ സംരക്ഷിക്കുന്നത്. ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ചെന്നിത്തല പറഞ്ഞു.

രാജ്യ ദ്രോഹം, തീവ്രവാദം എന്ന നിലകളില്‍ വരുന്ന കുറ്റകൃത്യങ്ങളാണ് എന്‍ഐഎ പോലൊരു ഏജന്‍സി അന്വേഷിക്കുന്നത്. അങ്ങനെയുള്ള അന്വേഷണ ഏജന്‍സിക്ക് മുന്‍പില്‍ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടി വരുന്ന ഒരു മന്ത്രി അധികാരത്തില്‍ തുടരുന്നത് നല്ലതല്ല. പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജലീല്‍ രാജിവെക്കണമെന്നും ചെന്നിത്തല പറഞ്ഞു.

തനിക്കെതിരേയും, തന്റെ ഓഫീസിന് എതിരേയും അന്വേഷണത്തിന്റെ മുന ഉയര്‍ന്നേക്കാമെന്ന മുഖ്യമന്ത്രിയുടെ ഭയമാണ് ജലീലിന് വേണ്ടി ഇത്രയും വലിയ പ്രതിരോധം തീര്‍ക്കുന്നതിന്റെ കാരണം. പ്രതിഷേധങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം, ഇന്ന് പുലര്‍ച്ചെ ആറോടെയാണ് ചോദ്യം ചെയ്യലിനായി മന്ത്രി കെ ടി ജലീല്‍ എന്‍ഐഎ ഓഫീസില്‍ എത്തിയത്. മുന്‍ എംഎല്‍എ എ എം യൂസഫിന്റെ കാറിലാണ് മന്ത്രി എത്തിയത്. കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി എന്‍ഐഎ ഓഫീസില്‍ എത്തിയത്. സ്വര്‍ണ്ണം അല്ലെങ്കില്‍ ഏതെങ്കിലും ഹവാല ഇടപാടുകള്‍ മതഗ്രന്ഥത്തിന്റ മറവില്‍ നടന്നിട്ടുണ്ടോയെന്നതാണ് പരിശോധനാ വിഷയം.

മന്ത്രി ജലീലിനോട് കോണ്‍സുല്‍ ജനറലാണ് മതഗ്രന്ഥങ്ങള്‍ കൈപ്പറ്റി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. കോണ്‍സുല്‍ ജനറല്‍അടക്കം ഉള്ളവര്‍ക്ക് കള്ളക്കടത്ത് ഇടപാടില്‍ പങ്കുണ്ടെന്ന നിലപാടിലാണ് കേന്ദ്ര ഏജന്‍സികള്‍. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയെയും എന്‍ഐഎ ചോദ്യം ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ മറ്റ് പ്രതികളെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതില്‍ മന്ത്രിക്കെതിരെ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന.

Next Story

RELATED STORIES

Share it