- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആശങ്കയേറ്റി ബീജിങില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു
കഴിഞ്ഞ അഞ്ച് മാസമായി കൊവിഡിന്റെ അഞ്ചാം തരംഗം ചൈനയെ ആക്രമിച്ച് കൊണ്ടിരിക്കുകയാണ്. 21 പ്രവിശ്യകളിലായി ആയിരത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്

ബീജിങ്: ചൈനീസ് തലസ്ഥാനമായ ബീജിങില്‍ കൊവിഡ് രോഗികളുടെ എണ്ണം ഗണ്ണ്യമായി വര്‍ദ്ദിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 17 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് രോഗികളുടെ എണ്ണം. ബീജിങിലെ കൊവിഡ് കേസുകളുടെ വര്‍ധന ആശങ്കപ്പെടുത്തുന്നതാണ്്. ഇതോടെ പൊതുപരിപാടികള്‍ റദ്ദാക്കാനും ക്ലാസുകളും മറ്റും ഓണ്‍ലൈനിലേക്ക് മാറ്റാനും നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് തലസ്ഥാന നഗര കൗണ്‍സില്‍. സമ്പര്‍ക്ക സാധ്യതയുള്ള ഒത്തു ചേരലുകള്‍ റദ്ദാക്കാനാണ് കമ്പനികളോട് സര്‍ക്കാര്‍ നികര്‍ദേശം. കൊവിഡ് കേസ് ഇനിയും വര്‍ധിക്കുകയാണെങ്കില്‍ മീറ്റിംഗുകളും കോണ്‍ഫറന്‍സുകളും സംഘടിപ്പിക്കുന്നവര്‍ ഉത്തരവാദികള്‍ ആവുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തോട് ഒരു തരത്തിലുമുള്ള വിട്ടുവീഴ്ച അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. 45 കേസുകളാണ് ബീജിങില്‍ ഈയിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2020 ജൂണിന് ശേഷം ഇത്രയും അധികം രോഗികള്‍ ബീജിങില്‍ ഉണ്ടായിട്ടില്ല.
കഴിഞ്ഞ അഞ്ച് മാസമായി കൊവിഡിന്റെ അഞ്ചാം തരംഗം ചൈനയെ ആക്രമിച്ച് കൊണ്ടിരിക്കുകയാണ്. 21 പ്രവിശ്യകളിലായി ആയിരത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കൊവിഡ് ആദ്യം പുറപ്പെട്ട വുഹാനില്‍ വൈറസ് ബാധ കണ്ടെത്തി. ഫെബ്രുവരിയില്‍ ചൈന വിന്റര്‍ ഒളിംപിക്‌സിന് വേദിയാവാനിരിക്കെയാണ് പുതിയ വെല്ലുവിളി നേരിടുന്നത്. 50 ലക്ഷം ആളുകളുടെ ജീവന്‍ അപകരിച്ച കൊവിഡിനെ നിയന്ത്രിക്കാന്‍ സാധിച്ചതിനേക്കുറിച്ച് ചൈന മേനിപറയുമ്പോഴാണ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് കാണിക്കുന്നത്. ജനസംഖ്യയില്‍ ാെന്നാം സ്ഥാനത്തുളഅള രാജ്യത്ത് 5000ല്‍ താഴെ ആളുകള്‍ മാത്രമാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്നാണ് ചൈനീസ് അടുത്തിടെഅടുത്തിടെ അവകാശപ്പെട്ടത്. ഇതിന് പിന്നാലെയാണ് പുതിയ ഡെല്‍റ്റ വകഭേദം വ്യാപകമായി പടരാന്‍ തുടങ്ങിയത്.രോഗബാധ റിപ്പോര്‍ട്ട് ചെയ്ത ബീജിങിലെ ആശുപത്രിയും ഷോപ്പിംഗ് മാളും ഇതിനോടകം അടച്ച് പൂട്ടിയിട്ടുണ്ട്. തീരദേശ പ്രദേശമായ ഡാലിയനാണ് കൊവിഡ് ഹോട്ട് സ്‌പോട്ട് ആയി കണക്കാക്കപ്പെടുന്നത്. 52 പുതിയ കേസുകളും അഞ്ച് പേര്‍ക്ക് ലക്ഷണങ്ങളുമാണ് വെള്ളിയാഴ്ച ഡാലിനില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രോഗവ്യാപനത്തെ വിജയകരമായി നേരിട്ട സിംഗപ്പൂരും ഓസ്‌ട്രേലിയയും അടക്കമുള്ള രാജ്യങ്ങളില്‍ ഡെല്‍റ്റ വകഭേദത്തിന്റെ ഭീഷണിയുണ്ട്.
RELATED STORIES
സംസ്ഥാന തല ഹജ്ജ് ക്യാംപ് ഉദ്ഘാടനം ചെയ്തു
9 May 2025 2:08 PM GMTഎസ്എസ്എല്സി ഫലം; സേ പരീക്ഷ 28 മുതല് ജൂണ് രണ്ടു വരെ
9 May 2025 2:01 PM GMTനിപ: 58 പേര് സമ്പര്ക്കപ്പട്ടികയില്; ജോയിന്റ് ഔട്ട് ബ്രേക്ക്...
9 May 2025 1:55 PM GMTയുവാവിനെ 'ആള്ക്കൂട്ടം' തല്ലിക്കൊന്നു (VIDEO-18+)
9 May 2025 1:43 PM GMTകേന്ദ്രസര്ക്കാരിന്റെ ത്രിഭാഷ നയം നടപ്പാക്കാത്ത സംസ്ഥാനങ്ങള്ക്കെതിരായ ...
9 May 2025 1:22 PM GMTഷഹബാസ് വധം; ആറ് വിദ്യാര്ഥികളുടെ എസ്എസ്എല്സി ഫലം തടഞ്ഞു
9 May 2025 1:04 PM GMT