- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹാന്‍ഡ്പമ്പില്‍നിന്നു വെള്ളംകുടിച്ചതിന് വൃദ്ധനെ തല്ലിക്കൊന്നു
വെള്ളം കുടിക്കുന്നതിനു മുന്‍പ് 70കാരന്‍ അനുവാദം ചോദിച്ചില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

വൈശാലി (ബിഹാര്‍): ഹാന്‍ഡ്പമ്പില്‍നിന്ന് അനുവാദമില്ലാതെ വെള്ളം കുടിച്ചെന്ന് ആരോപിച്ച് വയോധികനെ രണ്ടു പേര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. ബിഹാറിലെ വൈശാലി ജില്ലയിലെ സലേംപൂര്‍ ഗ്രാമത്തിലാണ് ഈ നടുക്കുന്ന സംഭവം. വെള്ളം കുടിക്കുന്നതിനു മുന്‍പ് 70കാരന്‍ അനുവാദം ചോദിച്ചില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
കന്നുകാലികള്‍ക്ക് നല്‍കാനുള്ള പുല്ല് പറിക്കാന്‍ പോയതായിരുന്നു അച്ഛനെന്ന് മരണപ്പെട്ട വൃദ്ധന്റെ മകന്‍ രമേശ് സൈനി പറഞ്ഞു.
പെട്ടെന്ന് വല്ലാത്ത ദാഹം തോന്നിയ അദ്ദേഹം അടുത്ത് കണ്ട ഹാന്‍ഡ്പമ്പില്‍ നിന്ന് അല്പം വെള്ളം കൈക്കുമ്പിളില്‍ കോരി കുടിച്ചു. എന്നാല്‍, ഇത് കണ്ട് ഓടിവന്ന ഒരു അച്ഛനും മകനും അവരുടെ പൈപ്പില്‍ നിന്ന് അനുവാദമില്ലാതെ വെള്ളം കുടിച്ചുവെന്ന് പറഞ്ഞ് ദേഷ്യപ്പെട്ട് അദ്ദേഹത്തെ തലങ്ങും വിലങ്ങും മര്‍ദ്ദിച്ചു. തുടര്‍ന്ന്, നവംബര്‍ ആറിന് അദ്ദേഹം മരണപ്പെട്ടു.
അതേസമയം, അവരുമായി തങ്ങള്‍ക്ക് മുന്‍വൈരാഗ്യമൊന്നുമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 'ഒരേ ജാതിയില്‍പ്പെട്ട ചിലര്‍ ഇയാളെ മര്‍ദിക്കുകയും നവംബര്‍ 6ന് പുലര്‍ച്ചെ മരിക്കുകയും ചെയ്തു'- സബ് ഡിവിഷണല്‍ പോലfസ് ഓഫീസര്‍ രാഘവ് ദയാല്‍ പറഞ്ഞു.സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
RELATED STORIES
ഇസ്രായേല്‍ തിരിച്ചയച്ച ഗ്രേറ്റ തുംബര്‍ഗ് പാരീസിലെത്തി;...
10 Jun 2025 5:37 PM GMTപ്രകൃതി വിരുദ്ധ പീഡനം: വൈദികനെതിരെ പോക്സോ കേസ്; പ്രതി ഒളിവില്‍
10 Jun 2025 5:26 PM GMTഅഡ്വക്കേറ്റ് വി എംകെ അഹമ്മദ് നിര്യാതനായി
10 Jun 2025 5:11 PM GMTകൊവിഡില്‍ ജാഗ്രത വേണം; മറ്റ് രോഗമുള്ളവരും പ്രായമായവരും മുന്‍കരുതല്‍...
10 Jun 2025 3:15 PM GMTസ്വത്ത് വിവരം വെളിപ്പെടുത്തിയില്ല; വയനാട്ടില്‍ പ്രിയങ്കയുടെ വിജയം...
10 Jun 2025 2:53 PM GMTഓസ്ട്രിയയില്‍ ഹൈസ്കൂളില്‍ വെടിവയ്പ്പ്; വിദ്യാര്‍ഥികളും...
10 Jun 2025 2:41 PM GMT