Sub Lead

കൗണ്‍സിലിങിന് എത്തിയ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്കെതിരേ ലൈംഗിക അതിക്രമം; വൈദികന്‍ കസ്റ്റഡിയില്‍

കൂടല്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ വികാരി പോണ്ട്‌സണ്‍ ജോണിനെയാണ് പോക്‌സോ കേസില്‍ പോലിസ് കസ്റ്റഡിയില്‍ എടുത്തത്.

കൗണ്‍സിലിങിന് എത്തിയ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്കെതിരേ ലൈംഗിക അതിക്രമം; വൈദികന്‍ കസ്റ്റഡിയില്‍
X

പത്തനംതിട്ട: കൗണ്‍സിലിങിന് എത്തിയ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്കു നേരെ ലൈംഗിക അതിക്രമ നടത്തിയ വൈദികന്‍ കസ്റ്റഡിയില്‍. കൂടല്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ വികാരി പോണ്ട്‌സണ്‍ ജോണിനെയാണ് പോക്‌സോ കേസില്‍ പോലിസ് കസ്റ്റഡിയില്‍ എടുത്തത്.

പെണ്‍കുട്ടിയുടെ അധ്യാപികയുടെ പരാതിയിലാണ് നടപടി. ഇന്ന് പുലര്‍ച്ചെ വൈദികനെ വീട്ടില്‍ നിന്നാണ് പത്തനംതിട്ട വനിത പോലിസ് കസ്റ്റഡിയിലെടുത്തത്.

17 വയസുള്ള ഇതര സമുദായത്തില്‍പെട്ട പെണ്‍കുട്ടിയെ ആണ് വൈദികന്‍ ലൈംഗികമായി പീഡിപ്പിച്ചത്. ഈ മാസം 12, 13 തിയ്യതികളിലാണ് പെണ്‍കുട്ടിക്കെതിരേ ലൈംഗിക അതിക്രമം ഉണ്ടായത്. വൈദിക വൃത്തിക്കൊപ്പം കൗണ്‍സിലിങ് കൂടി നടത്തിവരുന്ന പോണ്ട്‌സണ്‍ ജോണ്‍ മാനസികമായി വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കൗണ്‍സിലിങ് നല്‍കാറുണ്ട്.

സ്വകാര്യ സ്‌കൂളില്‍ വിദ്യാര്‍ഥിയായ പെണ്‍കുട്ടി ഹോസ്റ്റലില്‍നിന്നാണ് പഠിക്കുന്നത്. അടുത്തിടെ പഠനത്തില്‍ വേണ്ടത്ര ശ്രദ്ധപതിപ്പിക്കാന്‍ കഴിയാത്തത് ശ്രദ്ധയില്‍പെട്ടതോടെ അമ്മയാണ് പെണ്‍കുട്ടിയെ

കൗണ്‍സിലിങിന് എത്തിച്ചത്.12ാം തിയ്യതി വൈദികന്റെ വീട്ടിലെത്തിയ പെണ്‍കുട്ടിക്കു നേരെ രാത്രി 8.30 ഓടെയാണ് അതിക്രമം ഉണ്ടായത്. തുടര്‍ന്ന് 13ാം തിയ്യതി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയും പീഡിപ്പിച്ചു. സുഹൃത്തുമായി പങ്കുവച്ചതോടെയാണ് ഇക്കാര്യം പുറത്തറിയുന്നത്. തുടര്‍ന്ന് സ്‌കൂള്‍ അധ്യാപികയുടെ ശ്രദ്ധയില്‍പെടുത്തുകയും െൈചല്‍ഡ് ലൈന്‍ വഴി പോലിസില്‍ അറിയിക്കുകയുമായിരുന്നു.

സമാന തരത്തില്‍ വേറെയും പീഡനങ്ങളുണ്ടായിട്ടുണ്ടോയെന്ന കാര്യം പോലിസ് അന്വേഷിച്ച് വരികയാണ്.

Next Story

RELATED STORIES

Share it