Sub Lead

പ്രധാനമന്ത്രി പുതിയ പാര്‍ലമെന്റില്‍ പ്രവേശിപ്പിച്ചത് ഒരു മതത്തിന്റെ പ്രതിനിധികളെ മാത്രം : ഉവൈസി

പ്രധാനമന്ത്രി പുതിയ പാര്‍ലമെന്റില്‍ പ്രവേശിപ്പിച്ചത് ഒരു മതത്തിന്റെ പ്രതിനിധികളെ മാത്രം : ഉവൈസി
X

ഹൈദരാബാദ്: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവേശിപ്പിച്ചത് ഒരു മതത്തിന്റെ മാത്രം പ്രതിനിധികളെയാണെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദീന്‍ ഉവൈസി. ഹിന്ദുക്കളുടെ മാത്രമല്ല, 130 കോടി ജനങ്ങളുടെ പ്രധാനമന്ത്രിയായതിനാല്‍ എല്ലാ മത വിഭാഗങ്ങളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തേണ്ടതായിരുന്നു. ഒരു മതത്തിലുള്ളവരെയാണ് പ്രധാനമന്ത്രി പ്രോത്സാഹിപ്പിക്കുന്നത്. പ്രധാനമന്ത്രിക്ക് വലിയ മനസുണ്ടായിരുന്നെങ്കില്‍ ക്രൈസ്തവ, ജൈന, മുസ്‌ലിം മതങ്ങളിലെ പ്രതിനിധികളും പാര്‍ലമെന്റിനുള്ളില്‍ ഉണ്ടാകുമായിരുന്നുവെന്നും ഉവൈസി ചൂണ്ടിക്കാട്ടി.

തെലങ്കാനയിലെ പഴയ നഗരത്തില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുമെന്ന ബി.ജെ.പി അധ്യക്ഷന്റെ മുന്‍ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനമാണ് അസദുദ്ദീന്‍ ഉവൈസി ഇന്ന് നടത്തിയത്. തെലങ്കാനക്ക് പകരം ചൈനയില്‍ നിങ്ങള്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുമോയെന്ന് ഉവൈസി ചോദിച്ചു.





Next Story

RELATED STORIES

Share it