Sub Lead

തിരക്ക് കഠിനം; വേണാട് എക്പ്രസില്‍ യാത്രക്കാര്‍ കുഴഞ്ഞു വീണു

തിരക്ക് കഠിനം; വേണാട് എക്പ്രസില്‍ യാത്രക്കാര്‍ കുഴഞ്ഞു വീണു
X

കൊച്ചി: തിരക്കിനെ തുടര്‍ന്ന് വേണാട് എക്‌സ്പ്രസില്‍ രണ്ട് യാത്രക്കാര്‍ കുഴഞ്ഞു വീണു. ഇതിനെ തുടര്‍ന്ന് അനിയന്ത്രിമായ തിരക്ക് നിയന്ത്രിക്കാനും മെമു ട്രെയിന്‍ അനുവദിക്കാനും ആവശ്യപ്പെട്ടുകൊണ്ട് യാത്രക്കാര്‍ രംഗത്തെത്തി. തിരക്കിനേ തുടര്‍ന്ന് കുഴഞ്ഞു വീണ യാത്രക്കാരിക്ക് ബോധം തിരിച്ചു കിട്ടാന്‍ ഏറെ സമയം വേണ്ടി വന്നു എന്ന് യാത്രക്കാര്‍ പറയുന്നു.

മുമ്പും വേണാട് എക്‌സ്പ്രസില്‍ സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2022 ല്‍ ട്രെയിനിലെ തിരക്കിനെ തുടര്‍ന്ന് മാവേലിക്കരയില്‍ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ഒരു യുവതി കുഴഞ്ഞു വീഴുകയായിരുന്നു. കഴിഞ്ഞ ദിവസവും ട്രെയിനില്‍ ഒരാള്‍ കുഴഞ്ഞു വീണിരുന്നു.

ജനറല്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കാനും മെമു ട്രെയിന്‍ അനുവദിക്കാനുമുള്ള ആവശ്യങ്ങള്‍ കാലങ്ങളായി യാത്രികര്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ഇതുവരെയായും കേന്ദ്രം പ്രശ്‌നങ്ങളെ മുഖവിലക്കെടുക്കാത്തത് യാത്രക്കാരെ വലക്കുകയാണ്.





Next Story

RELATED STORIES

Share it