- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആറ് മാസത്തെ മോറട്ടോറിയം കാലാവധി നാളെ അവസാനിക്കും
മൊറട്ടോറിയം കാലാവധി നീട്ടണമെന്നു സംസ്ഥാന സര്ക്കാരോ സംസ്ഥാനതല ബാങ്കേഴ്സ് സമിതിയോ അഭ്യര്ഥിച്ചിട്ടില്ലാത്ത സാഹചര്യത്തില് സെപ്റ്റംബര് 1 മുതല് വായ്പകള് തിരിച്ചടച്ചു തുടങ്ങണം.
തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില് റിസര്വ് ബാങ്ക് പ്രഖ്യാപിച്ച ആറ് മാസത്തെ വായ്പ മൊറട്ടോറിയം നാളെ അവസാനിക്കും. മൊറട്ടോറിയം കാലാവധി നീട്ടണമെന്നു സംസ്ഥാന സര്ക്കാരോ സംസ്ഥാനതല ബാങ്കേഴ്സ് സമിതിയോ അഭ്യര്ഥിച്ചിട്ടില്ലാത്ത സാഹചര്യത്തില് സെപ്റ്റംബര് 1 മുതല് വായ്പകള് തിരിച്ചടച്ചു തുടങ്ങണം.
മൊറട്ടോറിയം തിരഞ്ഞെടുത്തവര്ക്ക് ഈ കാലയളവിലെ പലിശ കൂടി തിരിച്ചടവ് തുകയില് ഉള്പ്പെടും. അതായത് ഇനി ആകെ തിരിച്ചടയ്ക്കേണ്ട തവണകള് 6 എണ്ണം കൂടി വര്ധിക്കും. ഈ സാഹചര്യത്തില് പലിശയ്ക്കു മേല് പലിശ വരുന്നതോടെ പ്രതിമാസ തിരിച്ചടവു തുക വര്ധിക്കും. മൊറട്ടോറിയം കാലയളവില് പലിശയും കൂട്ടുപലിശയും ഈടാക്കുന്നതു ചോദ്യം ചെയ്തുള്ള കേസ് സുപ്രീം കോടതി അടുത്ത മാസം ഒന്നിനു വീണ്ടും പരിഗണിക്കും. ഈ വിഷയത്തില് നാളേക്കകം കേന്ദ്ര സര്ക്കാര് നിലപാടു വ്യക്തമാക്കണമെന്നു കോടതി നിര്ദേശിച്ചിട്ടുണ്ട്.
അങ്ങനെ രാജ്യത്ത് മൊറട്ടോറിയം കാലയളവിലെ പലിശ മാത്രം 2 ലക്ഷം കോടി രൂപ വരുമെന്നാണു റിസര്വ് ബാങ്ക് സുപ്രീം കോടതിയെ അറിയിച്ച കണക്ക്. ഈ മൊറട്ടോറിയം തിരഞ്ഞെടുത്തതിനാല് സംഭവിച്ച വായ്പാ മുടക്കം ക്രെഡിറ്റ് സ്കോറിനെ ബാധിക്കില്ല. എന്നാല്, സെപ്റ്റംബര് മുതല് മുടങ്ങിയാല് ബാധിക്കും.
RELATED STORIES
ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്ട്ട് -ബാര് കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMTആത്മകഥ വിവാദ പരാതിയിൽ ഇ പി ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി പോലിസ്
21 Nov 2024 4:42 PM GMT'അജ്മൽ കസബിനു പോലും നീതിപൂർവമായ വിചാരണ അനുവദിച്ച രാജ്യമാണിത്': യാസീൻ...
21 Nov 2024 4:11 PM GMTപത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്...
21 Nov 2024 3:25 PM GMT