സുപ്രിംകോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു
ന്യൂഡല്‍ഹി: സുപ്രിംകോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു. കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയുന്ന യൂട്യബ് ചാനലാണ് ഹാക്ക് ചെയ്യപ്പെട്ടത്.ഹാക്ക് ചെയ്യപ്പെട്ട സുപ്രിംകോടതിയുടെ യൂട്യൂബ് ചാനലില്‍ അമേരിക്ക ആസ്ഥാനമായ റിപ്പിള് ലാബ് എന്ന കമ്പനിയുടെ വീഡിയോകളാണ് കാണുന്നത്.
നിലവില്‍ യൂട്യൂബില്‍ സുപ്രിംകോടതി ലൈവ് സ്ട്രീമിംഗ് ടൈപ്പ് ചെയ്താല്‍ റിപ്പിള് ലാബിന്റെ ക്രിപ്റ്റോ കറന്‍സി വീഡിയോകളാണ് കാണാന്‍ കഴിയുക. ലൈവ് സ്ട്രീം തുറന്നാല്‍ ബ്ലാക്ക് ബാക്ഗ്രൗണ്ട് മാത്രമാണുള്ളത്. അതേസമയം സംഭവത്തില്‍ സുപ്രിംകോടതി അഡ്മിനിസ്ട്രേഷന് വിഭാഗം പരിശോധന നടത്തുന്നുണ്ട്. ഇന്ന് പതിനൊന്ന് മണിയോടെയാണ് പ്രശ്നം തുടങ്ങിയത്.
ഭരണഘടനാ ബെഞ്ചുകള്‍ക്ക് മുമ്പാകെ ലിസ്റ്റ് ചെയ്തിരിക്കുന്ന കേസുകളുടെയും പൊതുതാല്‍പ്പര്യം ഉള്‍പ്പെടുന്ന കാര്യങ്ങളുടെയും ഹിയറിംഗുകള്‍ സ്ട്രീം ചെയ്യാനാണ് സുപ്രിം കോടതി യൂട്യൂബ് ചാനല്‍ ഉപയോഗിക്കുന്നത്. അടുത്തിടെ, ആര്‍ജി കര് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ബലാത്സംഗ കൊലപാതക കേസിലെ സ്വമേധയാ കേസിന്റെ വിചാരണകള്‍ യുട്യൂബില്‍ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. നേരത്തെ നടന്ന ഹിയറിംഗുകളുടെ വീഡിയോകള്‍ ഹാക്കര്‍മാര്‍ സ്വകാര്യമാക്കിയിട്ടുണ്ട്.
RELATED STORIES
യുവതിയെ കാര്‍ കയറ്റി കൊന്ന കേസ്; പ്രതികളെ കസ്റ്റഡിയില്‍ വിട്ടു
20 Sep 2024 8:18 AM GMTസുപ്രിംകോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു
20 Sep 2024 8:06 AM GMTഎസ്ഡിപിഐ പാലിയേറ്റീവ് കെയര്‍ ഉപകരണങ്ങള്‍ നാടിന് സമര്‍പ്പിച്ചു
20 Sep 2024 7:20 AM GMTഎഡിജിപിക്കെതിരായ വിജിലന്‍സ് അന്വേഷണം; സംഘത്തെ ഇന്ന് തീരുമാനിച്ചേക്കും
20 Sep 2024 5:43 AM GMTഹേമാ കമ്മിറ്റി റിപോര്‍ട്ട്: പോക്സോ മൊഴികളില്‍ സ്വമേധയാ...
20 Sep 2024 4:36 AM GMTലെബനനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; യുദ്ധ പ്രഖ്യാപനമെന്ന് ഹിസ്ബുല്ല;...
19 Sep 2024 6:30 PM GMT