Sub Lead

സംസ്ഥാനത്ത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുണ്ടെന്ന് പറഞ്ഞില്ലെന്ന് മുഖ്യമന്ത്രി

ഹിന്ദു ദിനപത്രം വാര്‍ത്തതിരുത്തിയിട്ടും തെറ്റായ കാര്യങ്ങള്‍ ചിലര്‍ ഇപ്പോഴും പ്രചരിപ്പിക്കുന്നുണ്ട്.

സംസ്ഥാനത്ത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുണ്ടെന്ന് പറഞ്ഞില്ലെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: സ്വര്‍ണക്കടത്തടക്കം വിവാദമായ വിഷയങ്ങളില്‍ ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി. തനിക്ക് മറുപടി നല്‍കാന്‍ സര്‍ക്കാര്‍ വൈകിയെന്ന ഗവര്‍ണറുടെ ആരോപണം തള്ളിയ മുഖ്യമന്ത്രി തനിക്ക് ഒന്നും ഒളിക്കാനില്ലെന്നും പറഞ്ഞു. നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടുന്നില്ലെന്ന് ഓര്‍മിപ്പിച്ച് എഴുതിയ കത്തിലാണ് വിശദീകരണം.

സ്വര്‍ണക്കടത്ത് രാജ്യത്തിന് എതിരായ കുറ്റകൃത്യം എന്നു മാത്രമാണ് താന്‍ പറഞ്ഞതെന്ന് മുഖ്യമന്ത്രി കത്തില്‍ വിശദീകരിച്ചു. കേരളത്തില്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നു പറഞ്ഞിട്ടില്ല. സ്വര്‍ണക്കടത്തിലും ഹവാല ഇടപാടിലും പൊലിസ് സ്വീകരിച്ച നടപടികള്‍ സുതാര്യമാണ്. ഹിന്ദു ദിനപത്രം വാര്‍ത്തതിരുത്തിയിട്ടും തെറ്റായ കാര്യങ്ങള്‍ ചിലര്‍ ഇപ്പോഴും പ്രചരിപ്പിക്കുന്നുണ്ട്. തനിക്കോ സര്‍ക്കാരിനോ വിശ്വാസ്യതയില്‍ യാതൊരു കുറവുമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it