Sub Lead

വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്ക് ഇടമില്ലെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

നീതിയാണ് സമാധാനപരമായ സമൂഹത്തിന്റെ ഉറവിടമെന്നും മുന്‍ സുപ്രിം കോടതി ജഡ്ജി കൂടിയായ മിശ്ര കൂട്ടിച്ചേര്‍ത്തു.

വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്ക് ഇടമില്ലെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍
X

ന്യൂഡല്‍ഹി: കേസുകളിലെ പ്രതികളെന്ന് സംശയിക്കുന്നവരെ വിചാരണ കൂടാതെ ജയിലിലടക്കരുതെന്നും വ്യാജ ഏറ്റുമുട്ടലുകള്‍ക്ക് രാജ്യത്ത് ഇടമില്ലെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മേധാവി അരുണ്‍ മിശ്ര. നീതിയാണ് സമാധാനപരമായ സമൂഹത്തിന്റെ ഉറവിടമെന്നും മുന്‍ സുപ്രിം കോടതി ജഡ്ജി കൂടിയായ മിശ്ര കൂട്ടിച്ചേര്‍ത്തു. ലോക മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് മനുഷ്യാവകാശങ്ങള്‍ ഉറപ്പാക്കുന്നതിന് പൗരന്മാരോട് സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് മിശ്ര പറഞ്ഞു. മനുഷ്യാവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ സിവില്‍ സമൂഹവും മാധ്യമങ്ങളും പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ മനുഷ്യാവകാശ സംരക്ഷകരും ആക്ടിവിസ്റ്റുകളും അധികാരികളില്‍ നിന്ന് വര്‍ധിച്ചുവരുന്ന പീഡനങ്ങള്‍ നേരിടുന്ന സമയത്താണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍. ബുധനാഴ്ച , ദക്ഷിണാഫ്രിക്കന്‍ സംഘടനയായ സിവിക്കസ് ഇന്ത്യയെ 'അടിച്ചമര്‍ത്തപ്പെട്ട' ജനാധിപത്യ മൂല്യങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഭീമാ കൊറേഗാവ് കേസില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റുകള്‍ക്കെതിരെ യുഎപിഎ നിയമം, കര്‍ഷക പ്രതിഷേധത്തെ അടിച്ചമര്‍ത്തല്‍, ജമ്മു കശ്മീരില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തല്‍ തുടങ്ങിയ റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഈ വര്‍ഷം ആദ്യം, ആഗോള മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് 2020ല്‍ രാജ്യത്ത് വിമത ശബ്ദങ്ങള്‍ക്കെതിരെ അധികാരികള്‍ അടിച്ചമര്‍ത്തല്‍ വര്‍ദ്ധിപ്പിച്ചതായി കുറ്റപ്പെടുത്തിയിരുന്നു. 'മനുഷ്യാവകാശ പ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും സര്‍ക്കാരിന്റെ മറ്റ് വിമര്‍ശകരെയും നിശബ്ദരാക്കാന്‍' ഇന്ത്യന്‍ അധികാരികള്‍ നികുതിവെട്ടിപ്പിന്റെയും സാമ്പത്തിക ക്രമക്കേടുകളുടെയും രാഷ്ട്രീയ പ്രേരിത ആരോപണങ്ങള്‍ ഉപയോഗിക്കുന്നതായും ബോഡി കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it