Sub Lead

കൊവിഡിനെ നേരിടാന്‍ മാന്ത്രിക വടിയില്ല: ലോകാരോഗ്യ സംഘടന

കൊവിഡിനെ നേരിടാന്‍ മാന്ത്രിക വടിയില്ല: ലോകാരോഗ്യ സംഘടന
X

ജനീവ: കോവിഡിനെ ഫലപ്രദമായി നേരിടാന്‍ മാന്ത്രിക വടിയുമില്ലെന്നും ഉണ്ടാവാനും സാധ്യതയില്ലെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ട്രെഡോസ് അദാനോം ഗബ്രിയേസസ്. ജനീവയില്‍ നടന്ന ഐകൃരാഷ്ട്രസഭാ യോഗത്തിനു ശേഷം നടത്തിയ വെര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മഹാമാരിയെ പ്രതിരോധിക്കാന്‍ വാക്‌സിനിലാണ് പ്രതീക്ഷയുള്ളത്. അല്ലാതെ, മറ്റു മാന്ത്രികതകളൊന്നും നിലവിലില്ല. കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട ചൈനയിലെ യഥാര്‍ഥ പ്രഭവ കേന്ദ്രം കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ലോകത്തിന്റെ സാധാരണ ജീവിതത്തെ താറുമാറാക്കുകയും വിനാശകരമായ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായതുമായ പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാന്‍ പരിശോധന, സമ്പര്‍ക്കം കണ്ടെത്തല്‍, ശാരീരിക അകലം പാലിക്കുക, മാസ്‌ക് ധരിക്കല്‍ തുടങ്ങിയ അടിസ്ഥാനകാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ലോകാരോഗ്യ സംഘടന സര്‍ക്കാരുകളോടും പൗരന്മാരോടും അഭ്യര്‍ഥിച്ചു. അണുബാധ തടയാന്‍ സഹായിക്കുന്ന ഫലപ്രദമായ വാക്‌സിനുകള്‍ ലഭിക്കുമെന്ന് ഞങ്ങള്‍ എല്ലാവരും പ്രതീക്ഷിക്കുന്നതെന്നും ടെഡ്രോസ് അദാനോം ഗബ്രിയേസസ് പറഞ്ഞു.

കഴിഞ്ഞ ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ നിന്നു പൊട്ടിപ്പുറപ്പെട്ട കൊവിഡ് കാരണം ഇതുവരെ ലോകത്ത് 6,90,000 പേര്‍ കൊല്ലപ്പെടുകയും കുറഞ്ഞത് 18.1 ദശലക്ഷം പേരെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. കൊവിഡിന്റെ ഉല്‍സവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സഹായിക്കാനായി ലോകാരോഗ്യ സംഘടന മെയ് ആദ്യം തന്നെ ചൈനയെ സമീപിച്ചിരുന്നു. വൈറസ് എങ്ങനെയാണ് മനുഷ്യ വര്‍ഗത്തില്‍ പടര്‍ന്നതെന്ന് കണ്ടെത്താനായി യുഎന്‍ ആരോഗ്യ വിഭാഗം ജൂലൈ 10ന് ഒരു പകര്‍ച്ച വ്യാധി വിദഗ്ധനെയും മൃഗസംരക്ഷണ വിദഗ്ധനെയും ചൈനയിലേക്ക് അയച്ചിരുന്നു. അവരുടെ ദൗത്യം അവസാനിപ്പിച്ചതായും ടെഡ്രോസ് പറഞ്ഞു. ഒരു അന്താരാഷ്ട്ര സംഘത്തെ പഠനത്തിനും മറ്റുമായി ലോകാരോഗ്യ സംഘടനയും ചൈനീസ് വിദഗ്ധരും തയ്യാറാക്കിയിട്ടുണ്ട്. ചൈനയിലും ലോകത്തെമ്പാടുമുള്ള പ്രമുഖ ശാസ്ത്രജ്ഞരും ഗവേഷകരും വിദഗ്ധ സംഘത്തിലുണ്ടാവും. ആദ്യത്തെ കേസുകളില്‍ അണുബാധയുണ്ടാവാനുള്ള സാധ്യത കണ്ടെത്താനായി വുഹാനില്‍ എപ്പിഡെമോളജിക്കല്‍ പഠനങ്ങള്‍ നടത്തും.

കൊറോണ വൈറസ് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടര്‍ന്നെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. വുഹാന്‍ നഗരത്തിലെ ഒരു മാര്‍ക്കറ്റില്‍ നിന്ന് മാംസത്തിനായി വിദേശ മൃഗങ്ങളെ വില്‍ക്കുന്ന സ്ഥലത്തുനിന്നാണ് ഇവ പടര്‍ന്നതെന്നാണ് സംശയം.


There May Never Be A COVID-19 "Silver Bullet" Says WHO

Next Story

RELATED STORIES

Share it