Sub Lead

ചുട്ടെരിക്കാനാവില്ല; ഗസയെ അവര്‍ പുനര്‍നിര്‍മിക്കുകയാണ്...(ചിത്രങ്ങളിലൂടെ)

അല്‍ജസീറ ഫോട്ടോഗ്രഫര്‍ ഹസന്‍ സലേം പകര്‍ത്തിയ ചിത്രങ്ങളിലൂടെ...

ചുട്ടെരിക്കാനാവില്ല; ഗസയെ അവര്‍ പുനര്‍നിര്‍മിക്കുകയാണ്...(ചിത്രങ്ങളിലൂടെ)
X

ഗസ സിറ്റി: അധിനിവേശ ഇസ്രായേല്‍ സൈന്യത്തിന്റെ 11 ദിവസം നീണ്ടുനിന്ന കിരാതമായ ആക്രമണത്തിനു വിരാമമിട്ടതോടെ വ്യാമമാര്‍ഗം നടത്തിയ ബോംബാക്രമണത്തിലുണ്ടായ നാശനഷ്ടങ്ങള്‍ ശുചിയാക്കുകയാണ് ഗസ നിവാസികള്‍ ഉള്‍പ്പെടെയുള്ള ഫലസ്തീനികള്‍. ''ഞങ്ങള്‍ ഇത് പുനര്‍നിര്‍മിക്കും'' എന്ന കാംപയിനു കീഴില്‍ കുട്ടികളും സ്ത്രീകളും കുടുംബമൊന്നാകെയുമാണ് തെരുവുകള്‍ ശുചീകരിക്കുന്നത്. അല്‍ജസീറ ഫോട്ടോഗ്രഫര്‍ ഹസന്‍ സലേം പകര്‍ത്തിയ ചിത്രങ്ങളിലൂടെ...

ഞങ്ങള്‍ പുനര്‍നിര്‍മിക്കും എന്ന കാംപയിന്റെ ഭാഗമായി ഗസയിലെ തെരുവുകള്‍ ശുചീകരിക്കുന്നവര്‍. യുവതി-യുവാക്കളും കുടുംബങ്ങളും സംഘടനകള്‍ യുവജന കൂട്ടായ്മകളുമാണ് ശുചീകരണം നടത്തിയത്.

തകര്‍ക്കപ്പെട്ട കെട്ടിടങ്ങളില്‍ സ്ഥാപിച്ചിരുന്ന കമ്പനികളുടെ ബാനറുകള്‍ള്‍ക്കു കീഴില്‍ അവശിഷ്ടങ്ങളില്‍ ശേഖരിക്കുന്നു


ഗസ സിറ്റിയിലെ തെരുവുകള്‍ വൃത്തിയാക്കാന്‍ നിരവധി പേര്‍ സുഹൃത്തുക്കള്‍ക്കും കുടുംബങ്ങള്‍ക്കുമൊപ്പം എത്തിയപ്പോള്‍




തെരുവുകള്‍ വൃത്തിയാക്കാനെത്തിയ ആയിരക്കണക്കിന് സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ഗസ സിറ്റിയിലെ നഗരസഭാ തൊഴിലാളികള്‍ ചൂല് കൈമാറിയപ്പോള്‍


കൊറോണ കാലത്ത് പെണ്‍കുട്ടി ഉള്‍പ്പെടെ മാസ്‌ക് ധരിച്ച് ശുചീകരണപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍

കുനഫ മധുരപലഹാര സ്റ്റോറിനു മുന്നില്‍ വൃത്തിയാക്കുന്ന യുവതികള്‍

ചിത്രങ്ങള്‍ക്കു കടപ്പാട്: അല്‍-ജസീറ


Next Story

RELATED STORIES

Share it