- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബംഗ്ലാദേശികളെന്ന് മുദ്രകുത്തി മുസ്‌ലിം കുടുംബത്തെ ഡിറ്റന്‍ഷന്‍ കേന്ദ്രത്തിലടച്ചു; ഒന്നര വര്‍ഷത്തിന് ശേഷം ഇന്ത്യക്കാരെന്ന് കോടതി
പുനര്‍വിചാരണയില്‍ അവര്‍ ബംഗ്ലാദേശികളല്ലെന്നും ഇന്ത്യക്കാരാണെന്നും ഫോറിനേഴ്‌സ് ട്രിബ്യൂണല്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ മുസ്‌ലിം കുടുംബത്തെ മോചിപ്പിക്കാനും പൗരത്വം നല്‍കാനും അസം ഭരണകൂടം നിര്‍ബന്ധിതരായത്.

ദിസ്പൂര്‍: അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ മറവില്‍ ബംഗ്ലാദേശികളെന്ന് മുദ്രകുത്തി ഒന്നര വര്‍ഷമായി ഡിറ്റന്‍ഷന്‍ കേന്ദ്രത്തിലടച്ച 34കാരനായ മുഹമ്മദ് നൂര്‍ ഹുസൈനും കുടുംബത്തിനും മോചനത്തിനൊപ്പം പൗരത്വവും സമ്മാനിച്ച് പുതുവര്‍ഷപ്പുലരി. പുനര്‍വിചാരണയില്‍ അവര്‍ ബംഗ്ലാദേശികളല്ലെന്നും ഇന്ത്യക്കാരാണെന്നും ഫോറിനേഴ്‌സ് ട്രിബ്യൂണല്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ മുസ്‌ലിം കുടുംബത്തെ മോചിപ്പിക്കാനും പൗരത്വം നല്‍കാനും അസം ഭരണകൂടം നിര്‍ബന്ധിതരായത്.
തങ്ങള്‍ ഇന്ത്യക്കാരാണ്. അസംകാരാണ്. അവര്‍ ഞങ്ങളെ ബംഗ്ലാദേശികളെന്ന് തെറ്റായി മുദ്രകുത്തി. നിയമവിരുദ്ധമായി അതിര്‍ത്തി മുറിച്ചു കടന്ന് എന്നാണ് കുറ്റം ചുമത്തിയത്. അതെങ്ങനെ നടക്കും? താന്‍ ഇവിടെയാണ് പിറന്നതെന്നും ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ മുഹമ്മദ് നൂര്‍ ഹുസൈന്‍ പറഞ്ഞു. അസമിലെ ഉദല്‍ഗുരി ജില്ലയിലെ ലോദാംഗ് ഗ്രാമവാസിയായ നൂര്‍ ഗുവാഹത്തിയില്‍ റിക്ഷാവലിക്കാരനായി ജോലി നോക്കുകയായിരുന്നു.
പൗരത്വം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയില്ല എന്നാരോപിച്ചാണ് പൗരത്വ നിയമവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്‍ക്കിടെ ഇവരെ ജയിലിലടച്ചത്. രേഖകളില്ലാതെ ജയിലിലായ മറ്റനേകം പേര്‍ക്കൊപ്പം അവരുടെ കേസും ട്രിബ്യൂണല്‍ പരിഗണിക്കുകയായിരുന്നു.
ആവശ്യമായ മുഴുവന്‍ രേഖകളും സമര്‍പ്പിച്ചിട്ടും അധികൃതര്‍ അവഗണിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. നൂറിന്റെ മുത്തച്ഛനും മുത്തശ്ശിയും 1951ലെ ദേശീയ പൗരത്വ പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. പിതാവിന്റെയും വല്യുപ്പയുടേയും വല്യുമ്മയുടേയും പേരുകള്‍ 1965ലെ വോട്ടര്‍ പട്ടികയിലും ഉള്‍പ്പെട്ടു. നൂറിന്റെ ഭാര്യ സെഹറാ ബീഗത്തിന്റെ പിതാവും 1951ലെ ദേശീയ പൗരത്വ പട്ടികയിലും 1965ലെ വോട്ടര്‍ പട്ടികയിലും പേരുള്ളവരാണ്. 1958-59 കാലത്തെ ഭൂമി രേഖകളും ഇവര്‍ക്കുണ്ടായിരുന്നു.
1971 മാര്‍ച്ച് 24 ആയിരുന്നു അസമിലെ പൗരത്വ നിര്‍ണയത്തിലെ കട്ട് ഓഫ് ഡേറ്റ്. ഇതിനു മുമ്പുള്ള മുഴുവന്‍ രേഖകളും കൈവശമുണ്ടായിട്ടും 2017ല്‍ ഇവരുടെ പൗരത്വക്കാര്യം അന്വേഷിച്ച പോലിസുകാര്‍ ഇവയൊന്നുപോലും പരിഗണിക്കാതെ ബംഗ്ലാദേശികളെന്ന് മുദ്രകുത്തി തുറങ്കിലടയ്ക്കുകയായിരുന്നു. ആഗസ്തിലാണ് സെഹറാ ബീഗം വിദേശിയാണെന്ന് ആരോപിച്ച് പോലിസ് റിപോര്‍ട്ട് നല്‍കിയത്. പിറ്റേവര്‍ഷം ജനുവരിയില്‍ നൂറിനും ഈ ഇണ്ടാസ് ലഭിച്ചു.
'ഞങ്ങളംകെ അന്തംവിട്ടുപോയി. കൈയിലെ രേഖകളൊന്നും അവര്‍ക്ക് വേണ്ടെങ്കില്‍ പിന്നെന്ത് ചെയ്യും? എന്ത് രേഖ കൊടുക്കും''നൂര്‍ ആ ദിവസങ്ങളെക്കുറിച്ച് പറയുന്നു. നിരാശനായെങ്കിലും, നൂര്‍ ഒരു അഭിഭാഷകനെ സംഘടിപ്പിച്ചു. ആദ്യ ഗഡുവായി നാലായിരം രൂപ കൊടുത്തു. എന്നാല്‍, അഭിഭാഷക സഹായമൊന്നുമില്ലാതെയാണ് സെഹ്‌റാ ബീഗം ട്രിബ്യൂണലില്‍ എത്തിയത്. അതിനിടെ, ട്രിബ്യൂണല്‍ ഹിയറിംഗുകള്‍ക്ക് തുടര്‍ച്ചയായി ഹാജരാവാത്തതിനാല്‍, നൂര്‍ അഭിഭാഷകനെ പിന്നെ ഒഴിവാക്കി.
വക്കീല്‍ ഫീസൊന്നും നല്‍കാന്‍ നൂറിന് കഴിയില്ല എന്നായിരുന്നു അഭിഭാഷകന്റെ പറച്ചില്‍. ''ഗുവാഹത്തി വിട്ട് എങ്ങോട്ടെങ്കിലും ഓടിപ്പോയ്‌ക്കോ എന്നായിരുന്നു അയാളുടെ അഭിപ്രായം. അങ്ങനെ ചെയ്താല്‍ പോലിസ് പിടിക്കാതെ നോക്കാമെന്ന്. ഞാനെവിടെ പോവാനാണ്? എന്തിന് ഒളിച്ചോടണം? ഞാനെന്ത് തെറ്റാണ് ചെയ്തത്?''നൂര്‍ പറയുന്നു.
2018 മെയ് 29ന് സെഹ്‌റാ ബീഗം ഇന്ത്യക്കാരിയല്ല എന്ന് ട്രിബ്യൂണല്‍ വിധിച്ചു. അടുത്ത വര്‍ഷം മാര്‍ച്ച് 30 ന് നൂറിന്റെ കാര്യത്തിലും സമാന വിധി വന്നു. ഫോറിനേഴ്‌സ് ആക്ട് പ്രകാരം, ഒരാളുടെ പൗരത്വം തെളിയിക്കേണ്ട ബാധ്യത അയാള്‍ക്ക് മാത്രമാണ്. അങ്ങനെ, 2019 ജൂണ്‍ മാസം ഇരുവരും അറസ്റ്റിലായി. അവരെ ഗോല്‍പറ ഡിറ്റന്‍ഷന്‍ സെന്ററില്‍ അടച്ചു.
ബന്ധുക്കള്‍ നാട്ടിലായിലുന്നതിനാല്‍, കുട്ടികളെ സംരക്ഷിക്കാന്‍ ആരുമുണ്ടായില്ല. അതിനാല്‍, അഞ്ചും ഏഴും വയസ്സുള്ള കുട്ടികളെ അവര്‍ ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് കൂട്ടി. മൂത്ത മകന്‍ ഷാജഹാന്‍ അതിനകം സ്‌കൂളില്‍നിന്നും പുറത്തായിരുന്നു. ''ജയിലില്‍ വെച്ച് കുട്ടികള്‍ എപ്പോഴും വീട്ടിലേക്ക് തിരിച്ചുപോവണമെന്ന് പറഞ്ഞുകൊണ്ടേയിരുന്നു.''സെഹ്‌റാ ബീഗം പറയുന്നു.
ഇതിനിടെ, ബന്ധുക്കളില്‍ ചിലര്‍ ഗുവാഹത്തിയിലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയായ അമന്‍ വദൂദ് എന്ന അഭിഭാഷകനെ സമീപിച്ചു. അഭിഭാഷകരായ സയ്യിദ് ബുര്‍ഹാനുര്‍ റഹ്മാന്‍, സാക്കിര്‍ ഹുസൈന്‍ എന്നിവര്‍ക്കൊപ്പം അദ്ദേഹം ഗുവാഹത്തി ഹൈക്കോടതിയെയും പിന്നീട് ട്രിബ്യൂണലിനെയും സമീപിച്ചതോടെയാണ് മോചനം സാധ്യമായത്.
RELATED STORIES
ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ വിദ്യാര്ഥികളുടെ എസ്എസ്എല്സി ഫലം...
16 May 2025 7:54 AM GMTകഞ്ചാവ് കേസില് അറസ്റ്റ് ചെയ്ത പ്രതിയുടെ ഫോണില് പീഡനദൃശ്യം; പോക്സോ...
16 May 2025 7:46 AM GMTകലൂര് സ്റ്റേഡിയത്തിന് സുരക്ഷയില്ല; കേരള ബ്ലാസ്റ്റേഴ്സിന്റെ ലൈസന്സ്...
16 May 2025 7:25 AM GMTഇബ്റാഹീം തറൗരീ: ബുര്ക്കിന ഫാസോയില് വിപ്ലവം തീര്ത്ത 'ചെ ഗുവേര'
16 May 2025 7:16 AM GMTമെസി കേരളത്തിലേക്കില്ല; ഈ വര്ഷത്തെ ഫിക്സച്ചറില് കേരളം പുറത്ത്;...
16 May 2025 7:14 AM GMTഅഭിഭാഷകയെ മര്ദ്ദിച്ച കേസ്; ബെയ്ലിന് ദാസിനു ജാമ്യമില്ല
16 May 2025 6:52 AM GMT